'വിശന്നപ്പോൾ ആൺകടുവ പെൺകടുവയെ കൊന്നു'; മധ്യപ്രദേശിൽ വിചിത്രസംഭവം; നടുക്കം

image-for-representation
SHARE

വിശപ്പ്, അതിജീവനം തുടങ്ങിയ വാക്കുകൾക്ക് ജീവനോളം തന്നെ വിലയെന്ന് തെളിയിക്കുന്ന അപൂർവ്വ സംഭവം മധ്യപ്രദേശിൽ നിന്നും. മധ്യപ്രദേശിലെ കാനാ ദേശീയപാർക്കിൽ കഴിഞ്ഞ ദിവസം ഒരു അപൂർവ്വ സംഭവം നടന്നു. ദേശീയ കടുവാ സങ്കേതത്തിൽ വിശന്നു വലഞ്ഞ ഒരു ആൺകടുവ സഹജീവിയായ പെൺകടുവയെ തന്നെ കൊന്ന് ഭക്ഷണമാക്കി.

സ്വവർഗത്തിൽ തന്നെയുളള ജീവികളെ കൊന്നു തിന്നുന്നത് അത്യപൂർവ്വമായി മാത്രം കണ്ടു വരുന്ന പ്രതിഭാസമാണ്. ശനിയാഴ്ച പരിശോധനയ്ക്കായി ഇറങ്ങിയ ജീവനക്കാരാണ് ആൺകടുവ ഭക്ഷണമാക്കിയ പെൺകടുവയുടെ അവശിഷ്ടം കണ്ടെത്തിയത്. സാധാരണഗതിയിൽ ഉൾപോരിന്റെ ഭാഗമായി പെൺകടുവകൾ സഹജീവികളെ കൊലപ്പെടുത്താറുണ്ടെങ്കിലും ആൺ കടുവകൾ ഇത്തരത്തിൽ പെരുമാറുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമാണെന്ന് കാനായിലെ ഫീൽഡ് ഡയറക്ടർ കെ. കൃഷ്ണ മൂർത്തി പറയുന്നു. 

വിശപ്പ് മൂലമാണ് കടുവ പെൺകടുവയെ കൊന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എണ്ണം കൂടിയതിന്റെ ഭാഗമായുളള ഉൾപ്പോരിൽ പെൺകടുവ കൊല്ലപ്പെട്ടതായിരിക്കാമെന്നും കൃഷ്ണമൂർത്തി പറയുന്നു. എന്നാൽ പെൺകടുവയുടെ ശരീര ഭാഗങ്ങൾ ചിതറിയ നിലയിലായിരുന്നു. വേട്ടയാടി മാംസം ഭക്ഷിച്ചതിന്റെ വ്യക്തമായ തെളിവുകൾ അവശേഷിച്ചത് അധികൃതരെ കുഴയ്ക്കുകയും ചെയ്തു. വിശപ്പ് മൂലമാണ് ആൺകടുവ പെൺകടുവയെ കൊന്ന് ഭക്ഷിച്ചതെന്ന കാര്യത്തിൽ ഔദോഗികമായി അധികൃതർ ഇതുവരെ സ്ഥിരികരിച്ചിട്ടില്ല. 

MORE IN INDIA
SHOW MORE