യാത്രയ്ക്കിടെ ഛർദ്ദിക്കാനായി പുറത്തേക്ക് തലയിട്ട സ്ത്രീക്ക് ദാരുണാന്ത്യം

murder-representation
SHARE

ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാനായി പുറത്തേക്ക് തലയിട്ട മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. വൈദ്യുതപോസ്റ്റിലിടിച്ച് തല വേർപെട്ടു. മധ്യപ്രദേശിൽ വെള്ളിയാഴ്ചയാണ് സംഭവം.

ഛത്താപുര്‍ സ്വദേശിനിയായ ആശാറാണി എന്ന സ്ത്രീയാണ് അപകടത്തില്‍ മരിച്ചത്. സാന്തയില്‍നിന്ന് പന്നയിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്തില്‍ തല കഴുത്തില്‍നിന്ന് വേര്‍പെട്ട് റോഡില്‍ വീണതായി കോട്‌വാലി പോലീസ് പറഞ്ഞു.

ബസ് അമിതവേഗത്തിലാണ് സഞ്ചരിച്ചത്. അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.