ബഹിരാകാശത്തേക്ക് ഇനി മൃഗങ്ങളില്ല; റോബോട്ടുകളെ അയക്കാനൊരുങ്ങി ഐഎസ്ആർഒ

PTI11_13_2018_000112B
SHARE

ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുന്നതിന് മുന്‍പ് ഇന്ത്യ പരീക്ഷണാര്‍ഥം മൃഗങ്ങളെ അയക്കില്ല. ഹ്യുമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പ്രാഥമിക പരീക്ഷണം പൂര്‍ത്തിയാക്കും. 

ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ചൈനയ്ക്ക് പിന്നിലല്ലെന്ന് െഎ.എസ്.ആര്‍.ഒ മേധാവി ഡല്‍ഹിയില്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പുതിയ പദ്ധതി െഎ.എസ്.ആര്‍.ഒ പ്രഖ്യാപിച്ചു.

2021 ഡിസംബറില്‍ ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തെത്തിക്കും. ബഹിരാകാശയാത്രികരെ ഈ വര്‍ഷം തന്നെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. വ്യോമസേന ഇതില്‍ നിര്‍ണായക പങ്കുവഹിക്കും. മനുഷ്യനെ അയക്കുന്നതിന് മുന്‍പ് ഹ്യൂമനോയ്ഡുകളെ അഥവാ യന്ത്രമനുഷ്യരെ അയച്ച് സുരക്ഷയും സാങ്കേതിക മികവും ഉറപ്പാക്കും. ബഹിരാകാശത്ത് ഇതുവരെ മനുഷ്യരെ എത്തിച്ച രാജ്യങ്ങള്‍ അതിന് മുന്‍പ് മൃഗങ്ങളെ അയച്ചിരുന്നെങ്കില്‍ ഇന്ത്യ അത് ചെയ്യില്ല.

ബഹിരാകാശ സാങ്കേതിക വിദ്യയിലേയ്ക്ക് വിദ്യാര്‍ഥികളെയും കണ്ണിചേര്‍ക്കാനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി ഒാരോ സംസ്ഥാനത്തുനിന്നും മൂന്ന് പേര്‍ക്ക് വീതം ഒരുമാസത്തെ പരിശീലനം നല്‍കും. എല്ലാ ചെലവും െഎഎസ്ആര്‍ഒ വഹിക്കും. ചന്ദ്രനില്‍ ഇതുവരെ ഒരുരാജ്യവും എത്തിയിട്ടില്ലാത്ത ഇടത്താകും ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം. 

MORE IN INDIA
SHOW MORE