‘ഗോ ഹോം, സ്റ്റേഡിയം ഫുൾ’; രാഹുലിനെ കാണാനെത്തിയ ജനസാഗരത്തോട് ഉദ്യോഗസ്ഥൻ;വിഡിയോ

rahul-dubai-new-video
SHARE

രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നതാണ് രാഹുൽ ഗാന്ധിയ്ക്ക് ദുബായിൽ പ്രവാസികളിൽ നിന്നും ലഭിക്കുന്ന വലിയ സ്വീകരണം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ പതിനായിരങ്ങൾ മാറ്റത്തിന്റെ സൂചനയാണെന്ന് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കുന്നു. ഇതിനു പിന്നാലെയാണ് ഷാഫി പറമ്പിൽ എംഎൽഎ ഫെയ്സ്ബുക്കിൽ  പങ്കുവച്ച വിഡിയോയും വൈറലാവുകയാണ്.

സ്റ്റേഡിയം നിറഞ്ഞതോടെ അകത്ത് പ്രവേശിക്കാൻ കഴിയാത്തവരെ പറഞ്ഞുവിടുന്ന സുരക്ഷാജീവനക്കാരുടെ വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. ‘വീട്ടിൽ പോകൂ.. സ്റ്റേഡിയം ഫുള്ളാണ്...’ എന്ന് പലതവണ ജീവനക്കാരൻ വിളിച്ചുപറയുന്നതും വിഡിയോയിൽ വ്യക്തമാണ്. എന്നിട്ടും പിന്തിരിയാതെ നിൽക്കുന്നവരെയും ദൃശ്യങ്ങളിൽ കാണാം. വമ്പിച്ച ജനപിന്തുണയാണ് യുഎഇ സന്ദർശിക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് ലഭിക്കുന്നത്. ഇന്നലെ സ്കൂൾ വിദ്യാർഥികളുമായും അദ്ദേഹം സംവദിച്ചിരുന്നു. 

ഉൗർജവും പ്രസരിപ്പും കൊണ്ട് ഇന്ത്യൻ പ്രവാസികളെ ആവേശത്തിലാഴ്ത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. ‘ഞാന്‍ മരിക്കുന്നത് വരെ എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. നിങ്ങൾ എവിടെനിന്നും വരുന്നു, സ്ത്രീ ആണോ പുരുഷൻ ആണോ, പ്രായമുള്ളവർ ആണോ യുവാവാണോ എന്നൊന്നും എനിക്ക് പ്രശ്നമല്ല. എന്റെ ഹൃദയവും ചെവിയും എന്നും നിങ്ങൾക്കായി തുറന്നിരിക്കും. എങ്ങിനെ നിങ്ങളെ സഹായിക്കാമെന്ന് മാത്രം പറഞ്ഞാൽ മതി. നിങ്ങളെ സേവിക്കാനായി എപ്പോഴും ഞാൻ കാത്തിരിക്കും.’ വാക്കുകളുടെ മൂർച്ചയിലും പ്രതിയോഗിയെ താറടിച്ചുകാണിക്കാതെ രാഹുലിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. 

MORE IN INDIA
SHOW MORE