കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തില്‍ ഭിന്നത

congress-jds
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തില്‍ ഭിന്നത. ആകെയുള്ള ഇരുപത്തിയെട്ട് സീറ്റുകളില്‍ പന്ത്രണ്ടു സീറ്റുകളാണ് ജെ.ഡി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്രയും സീറ്റുകള്‍ വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത എതിര്‍പ്പാണുയരുന്നത്. അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുമാത്രമെയുള്ളുവെന്നും  സഖ്യത്തില്‍ ഭിന്നതകളില്ലെന്നും പാര്‍ട്ടി നേതൃത്വങ്ങള്‍ വ്യക്തമാക്കി.

ലോക്സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളായ കോലാറും, തുമക്കൂരുവും, ചിക്കബെല്ലാപുരയുമടക്കമുള്ള പന്ത്രണ്ട് സീറ്റുകളാണ് ജെ.ഡി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴി‍ഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രം നേടാന്‍ കഴിഞ്ഞ ജെ.ഡി.എസിന് ഇത്രയും സീറ്റുകള്‍ വിട്ടുന്ല‍കുന്നതിനെതിരെയാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ശബ്ദമുയര്‍ത്തുന്നത്.  സിറ്റിംഗ് സീറ്റുകളായ കോലാറും, തുക്കൂരുവും, ചിക്കബെല്ലാപുരയും വിട്ടുന്ലകില്ലെന്ന് കോണ്ഗ്രസ് ജെ.ഡിഎസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് .സഖ്യസര്ക്കാര് രൂപീകരണസമയത്ത് തന്നെ ലോക്സഭാതിരഞ്ഞെടുപ്പില് സഖ്യമായി മത്സരിക്കുന്നകാര്യം, ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. 

മൈസൂര് മേഖലയിലുള്ള സ്വാധീനമുയര്‍ത്തിക്കാട്ടിയാണ് ജെ.ഡി.എസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ചകാര്യങ്ങളില്‍ തര്‍ക്കമില്ലെന്നും, ചര്‍ച്ചകള്‍ ആരംഭിച്ചിട്ടു മാത്രമേയുള്ളുവെന്നും കെ പി സി സി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവുവും ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്. ഡി ദേവഗൗഡയും പ്രതികരിച്ചു. സഖ്യത്തിന്‍റെ ചുമതലയുള്ള ഏകോപനസമിതി ഇക്കാര്യങ്ങള്‍ പരിശോധിക്കും.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും ചര്‍ച്ച നടത്തിയശേഷം മാത്രമേ സീറ്റ് വിഭജനത്തില്‍ അന്തിമതീരുമാനമുണ്ടാവുകയുള്ളൂ.

MORE IN INDIA
SHOW MORE