'മന്‍ കീ ബാത്' പറയാനല്ല, ഞാൻ വന്നത് നിങ്ങളെ കേൾക്കാൻ; തൊഴിലാളികളോട് രാഹുൽ

rahul-gandhi-dubai-11
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പരിപാടി മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ''മൻ കി ബാത്' പറയാനല്ല, ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനാണ് വന്നിരിക്കുന്നത് എന്ന് രാഹുൽ ദുബൈയിൽ പറഞ്ഞു. ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ യു.എ.ഇയിലെത്തിയത്.  പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും എന്നതടക്കം, കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്ന പദ്ധതികളെക്കുറിച്ചു രാഹുൽ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള ആവേശത്തോടെ ആയിരങ്ങളാണ് ദുബായ് ക്രിക്കറ് സ്റ്റേഡിയത്തിലെത്തിയിരിക്കുന്നത്.   പ്രവാസികളായ പ്രവർത്തകർക്ക് ആവേശം പകരാൻ രാഹുലിന്റെ സന്ദർശനത്തിനാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മവാർഷികത്തോടു അനുബന്ധിച്ചുള്ള പരിപാടിയിൽ സഹിഷ്ണുതയെക്കുറിച്ചായിരിക്കും രാഹുലിന്റെ പ്രസംഗം. ഒപ്പം പ്രവാസികളുടെ ദീർഘ നാളായുള്ള ആവശ്യങ്ങളോട് അനുകൂല ഇടപെടലുണ്ടാകുമെന്നും പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

MORE IN INDIA
SHOW MORE