പത്തുകോടി തൊഴിൽ അവസരം എവിടെ? മോദിക്ക് മറുപടി യുവജനം നൽകുമെന്ന് മുഹമ്മദ് റിയാസ്

dyfi-muhammed-riyas
SHARE

മോദി സർക്കാർ യുവജന വഞ്ചനയുടെ പര്യായമായി മാറിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. പ്രതിവർഷം രണ്ടു കോടി പുതിയ തൊഴിൽ എന്ന നിരക്കിൽ, അഞ്ച് വർഷം കൊണ്ട് പത്ത് കോടി തൊഴിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന നരേന്ദ്രമോദി ഇതുവരെ പത്തു ലക്ഷം തൊഴിൽ അവസരങ്ങൾ പോലും നൽകിയിട്ടില്ല.  2019 ലോക് സഭ തിരഞ്ഞെടുപ്പിൽ യുവജനങ്ങൾ മോദി സർക്കാരിനു ചുട്ട മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാൽഗഢിൽ ഡിവൈഎഫ്െഎ മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ മത വർഗീയതയെ ഉപയോഗിക്കുകയാണ് മോദി.  മത സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ സർക്കാർ തന്നെ സ്പോൺസർ ചെയ്ത് നടപ്പിലാക്കുകയാണെന്നും റിയാസ് കൂട്ടിച്ചേർത്തു. പതിനൊന്നാമത് ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിന് പാൽഗഡിലെ ജില്ലയിലെ വാഡയിൽ തുടക്കമായി.  

MORE IN INDIA
SHOW MORE