2019 ലും മോദി; 'നമോ എഗൈൻ; പുത്തൻ ചലഞ്ച്; 'ലുക്കിങ്ങ് ഗുഡ്' എന്ന് മോദി

namo-again-challenge
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍‌ക്കലെത്തി നിൽക്കേ അരയും തലയും മുറുക്കി പോരാടുകയാണ് പാർട്ടികൾ. 2014 ൽ 'നമോ' കാർഡ് ആണ് ഇറക്കിയതെങ്കിൽ ഇത്തവണ 'നമോ എഗൈൻ' എന്ന പുത്തൻ മുദ്രാവാക്യവുമായി എത്തിയിരിക്കുകയാണ് ബിജെപി. നമോ എഗൈൻ  ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത് ബിജെപി എംപിമാരും മന്ത്രിമാരും തന്നെയാണ്.  'നമോ എഗൈൻ'  എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂർ എംപി പാർലമെൻറിലെത്തിയത്. 

സാമൂഹിക മാധ്യമങ്ങളിൽ ഠാക്കൂർ  ചിത്രം പോസ്റ്റ് ചെയ്തതോടെ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകർ‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഠാക്കൂറിന്റെ ചിത്രം റീട്വീറ്റ് ചെയ്തു. 'ലുക്കിങ്ങ് ഗുഡ്' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 

കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ ചന്ദ് ഗലോട്ട‌ും ചലഞ്ച് ഏറ്റെടുത്തു. 'ഞാന്‍ ഇത് ധരിച്ചിട്ടുണ്ട്, നിങ്ങള്‍ ധരിക്കുകയാണെങ്കിൽ നമോ എഗൈന്‍ എന്ന പ്രതിജ്ഞയോടെ തന്നെ ഇത് ധരിക്കുക' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

മുൻ‌പ് പ്രധാനമന്ത്രിയുടെ 68-ാം ജന്മദിനത്തില്‍ നമോ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ നമോ ആപ്പ് വഴി രംഗത്തെത്തിച്ചിരുന്നു. നമോ ബ്രാന്‍ഡില്‍ ടീ ഷര്‍ട്ടുകളും തൊപ്പികള്‍, നോട്ട് ബുക്കുകള്‍, പേനകള്‍ തുടങ്ങിയവും പുറത്തിറക്കിയിരുന്നു. നരേന്ദ്രമോദി ആപ്പ് വഴി ഓണ്‍ലെെന്‍ ഇവ വഴിയാണ് വിറ്റഴിക്കുന്നത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.