ചർച്ചയിൽ ബിജെപി നേതാവിന്റെ ഭീമാബദ്ധം; ചിരിപൊട്ടി സ്റ്റുഡിയോ മുറി; വിഡിയോ

channel-discussion-09
SHARE

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ചാനൽ ചര്‍ച്ചയിൽ ബിജെപിയുടെ ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞ മണ്ടത്തരം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. പാർലമെന്റിൽ നടന്ന ചർച്ചയും അതിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസംഗവും ആയിരുന്നു ആജ് തക് ചാനലിലെ ചർച്ച. നിഷാന്ത് ചതുർവേദിയാണ് അവതാരകൻ. 

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ സിഎംഡി ആർ മാധവൻ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞത് വിശദീകരിക്കുകയായിരുന്നു അവതാരകൻ. ''എച്ച്എഎല്ലിന്റെ കാഷ് ഇൻ ഹാൻഡ് നെഗറ്റീവ് ആണ്. ദൈനംദിന നടത്തിപ്പിന് ആയിരം കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കേണ്ടി വരും.'' ഇതിനിടയിൽ ഹുസൈൻ കയറി ഇടപെട്ടു. 'നമ്മുടേത് കാഷ്‌ലെസ് ഇക്കോണമി അല്ലേ' എന്ന് ചോദ്യം. 

ഗൗരവമുള്ള ചർച്ചയാണെന്നും തമാശ പറയരുതെന്നും അവതാരകൻ പറഞ്ഞു. എന്നാൽ ഹുസൈൻ വീണ്ടും ആവർത്തിച്ചു, 'നമ്മുടേത് കാഷ്‌ലെസ് ഇക്കോണമി അല്ലേ, പിന്നെന്തിനാണ് കാഷ് ഇൻ ഹാൻഡ്'? ഇതുകേട്ടതും കോൺഗ്രസ് വക്താവ് പവന്‍ ഖേര തലയിൽ കൈവെച്ചിരുന്നുപോയി. ഹുസൈന്റെ മണ്ടത്തരം കേട്ട് അമ്പരന്ന അവതാകൻ പവൻ ഖേരയോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. 

മാധ്യമപ്രവർത്തൻ രജ്ദീപ് സർദേശായി വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 2019ലെ വലിയ തമാശയെന്ന കുറിപ്പോടെയാണ് സർദേശായി വിഡിയോ പങ്കുവെച്ചത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.