കൗമാരക്കാരികളെ ചതിച്ച് പെൺവാണിഭം; രാജ്യം ഞെട്ടിയ കേസിൽ വൈദികന് 30 വർഷം തടവ്

minor-rape-representative
SHARE

രാജ്യം ഞെട്ടിയ പെൺവാണിഭ കേസിൽ വൈദികന് 30 വർഷം തടവ്. കടലൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീ‍‍ഡിപ്പിച്ച കേസിലാണ് വൈദികനടക്കം 16 പ്രതികളെ ശിക്ഷിച്ചത്. വൈദികന് 30 വർഷം തടവും രണ്ട് പ്രതികൾക്ക് നാല് ജീവപര്യന്തവും ഒരാൾക്ക് മൂന്ന് ജീവപര്യന്തവും ആറ് പേർക്ക് ഇരട്ട ജീവപര്യന്തവും ഒരാൾക്കും ജീവപര്യന്തവും മറ്റ് അഞ്ചുപേർക്ക് പത്തുവർഷം കഠിനതടവും കടലൂരിലെ മഹിളാകോടതി ജഡ്ജി ലിംഗേശ്വരൻ വിധിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസിൽ  ശിക്ഷിക്കപ്പെട്ടവരിൽ എട്ടോളം സ്ത്രീകൾ ഉണ്ടെന്നുളളത് ശ്രദ്ധേയമാണ്. 2014 ജൂലൈയിലാണ് കേസിനു ആസ്പദമായ സംഭവം. കടലൂരിലെ സർക്കാർ ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായ 13 കാരിയുമായി സ്കൂളിനു സമീപം ഇഡ്ഡലി ഷോപ്പ് നടത്തിയിരുന്നു തമിഴരശിഎന്ന സ്ത്രീ സൗഹൃദത്തിലാകുകയായിരുന്നു. തമിഴരശി പതിമൂന്നുകാരിയെ തന്റെ ഭർത്താവ് സതീശനും അയാളുടെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ‍നിർബന്ധിച്ചു. 

പിന്നീട് ആ പെൺകുട്ടിയെ ഉപയോഗിച്ച് പെൺവാണിഭം നടത്തുകയും ചെയ്തു. ഒടുവിൽ മറ്റൊരു പെൺകുട്ടിയെ എത്തിക്കുകയാണെങ്കിൽ 13 കാരിയെ മോചിപ്പിക്കാമെന്നായിരുന്നു തമിഴരശി പെൺകുട്ടിക്ക് നൽകിയ വാഗ്ദ്ദാനം. ഒടുവിൽ ശല്യം സഹിക്കാൻ വയ്യാതെ പെൺകുട്ടി സുഹൃത്തായ 14  വയസുകാരിയെ കൂട്ടി സ്ത്രീയെ കാണാനെത്തി. എന്നാൽ തമിഴരശി  ഇരുവരെയും ഭീഷണിപ്പെടുത്തി  തിട്ടക്കുടി, വിരുതാചലം, കടലൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചു നിരവധി പേർക്ക് കാഴ്‌‍ച വയ്ക്കുകയായിരുന്നു. വൈദികനായ അരുൾദാസടക്കം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രൂരമായി കൈകാര്യം ചെയ്യുകയായിരുന്നു.                                                      

തിട്ടക്കുടി സ്വദേശിയും ഇടവക വികാരിയുമായ ഫാ. അരുൺ രാജ് തടവുശിക്ഷയ്ക്കു പുറമേ അഞ്ചുലക്ഷം രൂപ പിഴയായി അടയ്ക്കണം. വിരുതാചലം സ്വദേശി സെൽവരാജിന് മൂന്ന് ജീവപര്യന്തവും മുപ്പതിനായിരം രൂപയും കോടതി പിഴയായി വിധിച്ചു. വിരുതാചലത്ത് നിന്നുളള ഫാത്തിമബീഗത്തിന് രണ്ട് ഇരട്ട ജീവപരന്ത്യവും 4.4 ലക്ഷം പിഴയും കോടതി വിധിച്ചു. കലാ, ലക്ഷ്മി എന്നീ പ്രതികൾക്ക് രണ്ട് ഇരട്ട ജീവപരന്ത്യവും 4.2 ലക്ഷം പിഴയും വിധിച്ചു. 

നെല്ലിക്കുപ്പം സ്വദേശി ആനന്ദരാജ്, വിരുതാചലം സ്വദേശി ബാലസുബ്രഹ്മണ്യം എന്നിവർക്കാണ്  നാല് ജീവപര്യന്തം ശിക്ഷ. ഇവർക്ക് നാല് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. വിരുതാചലം സ്വദേശിയായ സെൽവരാജിന് മൂന്ന് ജീവപര്യന്തവും 50,000 രൂപയുമാണ് പിഴ. അയോധ്യപുരം സ്വദേശി അൻപഴകൻ, ഇയാളുടെ ഭാര്യ അമുദ, ഗിരിജ, വിരുതാചലം സ്വദേശി ഷർമീള ബിഗം, രാജലക്ഷ്മി, രാധിക തുടങ്ങിയവരും ശിക്ഷിക്കപ്പെട്ടവരിൽപ്പെടുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പെൺകുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണുവാൻ നിർബന്ധിച്ചതായും ക്രൂരമായി മർദ്ദിച്ചതായും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.പതിനേഴു പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുളളത്.  മുഖ്യപ്രതികളായ തമിരശിയേയും സതീശനെയും പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.