‘കേരളത്തെ ആർ‌എസ്എസിൽ നിന്ന് രക്ഷിക്കൂ’; മോദിയുടെ പേജില്‍ മലയാളി ‘ക്യാംപെയിന്‍’

modi-rss
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേജിൽ ക്യാംപെയിൻ ആരംഭിച്ച് മലയാളിക്കൂട്ടം. കേരളത്തെ ആര്‍.എസ്.എസ് ഭീകരതയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് #savekeralafromrss എന്ന ഹാഷ്ടാഗോടെയാണ് ക്യാംപെയിൻ. പ്രധാനമന്ത്രിയുടെ പോസ്റ്റുകൾക്ക് താഴെ നിരവധി പേർ കമന്റുമായി എത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ ഫെയ്സ്ബുക്കില്‍ പേജിലും സമാന ആവശ്യവുമായി ആളുകൾ എത്തുന്നുണ്ട്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിൽ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ക്യാംപെയിൻ. കമന്റുകളിൽ ചിലത് മലയാളത്തിലാണ്.

ശബരിമല യുവതീപ്രവേശത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ചിലയിടങ്ങളിൽ ഇപ്പോഴും ഒറ്റപ്പെട്ട അക്രമങ്ങള്‍ നടക്കുന്നുമുണ്ട്.

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ലോക്സഭയില്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ത്രിപുരയില്‍ സിപിഎമ്മിനെ തകര്‍ത്ത് അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മനസിലാക്കിയാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് ലോക്സഭയില്‍ നിഷികാന്ത് ദുബെ പറഞ്ഞു. കൊലപാതക രാഷ്ട്രീയവും ഗുണ്ടായിസവുമാണ് സിപിഎം നടത്തിവരുന്നത്. എന്നാല് ക്രമസമാധാനം തകര്‍ന്നതിന് ബിജെപിയും സിപിഎമ്മും ഒരുപോലെ കാരണക്കാരാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപിയുടെ അതിമോഹമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.