കുട്ടികൾ പുറത്തും പശുക്കൾ അകത്തും; സ്കൂളിൽ അസാധാരണ കാഴ്ച

cattle-school
Image Courtesy: Hindustan Times
SHARE

പ്രയാഗ് രാജ് ജില്ലയിലെ ഭഡിവാർ ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍ കുട്ടികൾ സ്കൂൾ ഗേറ്റിനു പുറത്തിരുന്നാണ് പഠിക്കുന്നത്. കാരണം മറ്റൊന്നുമല്ല, സ്കൂളിനകം നിറയെ പശുക്കളാണ്. തെരുവിൽ അലഞ്ഞു നടന്ന നൂറിലധികം കന്നുകാലികളെയാണ് ഈ സ്കൂളിനുള്ളിൽ കർഷകർ കൊണ്ടുവന്ന് കെട്ടിയിരിക്കുന്നത്. സ്കൂളിലെത്തിയപ്പോൾ കണ്ട കാഴ്ച അമ്പരപ്പിച്ചെന്ന് പ്രിൻസിപ്പാൾ കമലേഷ് പറയുന്നു.

സ്കൂൾ ഗേറ്റ് പൂട്ടി പുറത്ത് വടികളുമായികർഷകർ കാവലിരിക്കുകയാണെന്നും കമലേഷ് കൂട്ടിച്ചേർക്കുന്നു. നാൽപതിലധികം കുട്ടികളാണ് പുറത്തുള്ളത്. ഗേറ്റ് തുറന്ന് അകത്ത് കടക്കാൻ ആരെയും അനുവദിക്കാതെ ഗ്രാമീണർ പുറത്ത് കാവലിരിക്കുകയാണ്. ഗ്രാമവാസികളുടെ കാർഷികവിളകൾ പശുക്കള്‍ തിന്നുനശിപ്പിച്ചതിനാണ് ഈ പ്രതികാരം. കന്നുകാലികളെ സ്കൂളിൽ കെട്ടിയിടാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നുെവന്ന് ഗ്രാമവാസികൾ പറയുന്നു.

സ്കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന്റെ പേരിൽ ​ഗ്രാമീണർക്കെതിരെ കേസെടുത്തിട്ടുണ്ട്.

MORE IN INDIA
SHOW MORE