അമ്മയെ വെട്ടിക്കൊന്ന് ചോര കുടിച്ച് മകന്റെ നരബലി; ഞെട്ടൽ

image-for-representation
SHARE

രാജ്യത്തെ നടുക്കി ഛത്തീസ്ഗഢിൽ ക്രൂരകൊല. അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്റെ നരബലി. ദുർമന്ത്രവാദിയായ ദിലീപ് യാദവാണ് (27)പുതുവർഷത്തലേന്ന് രാജ്യത്തെ നടുക്കിയ നരബലി നടത്തിയത്. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് മനസാക്ഷി മരവിക്കുന്ന ക്രൂരകൊല. 

 കൊലപാതകശേഷം ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ദുർമന്ത്രവാദത്തിനു ഉപയോഗിച്ചിരുന്ന ഗ്രന്ഥവും പൊലീസ് പിടികൂടി

അമ്പതുകാരിയായ അമ്മ സുമരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ദൃക്സാക്ഷിയായ സമീറൻ എന്ന സ്ത്രീയാണ് സംഭവം ദിവസങ്ങൾക്കു ശേഷം ലോകത്തെ അറിയിച്ചത്. മാന്ത്രിക കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദിലീപ്‌ എല്ലായ്‌പ്പോഴും നരബലിയെക്കുറിച്ചു സംസാരിച്ചിരുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. അമ്മ ദുര്‍മന്ത്രവാദിനിയാണെന്നായിരുന്നു ഇയാളുടെ വാദം. തന്റെ അച്‌ഛനും സഹോദരനും മരിച്ചതും ഭാര്യ പിണങ്ങിപ്പോയതും സുമരിയ കാരണമാണെന്നാണ്‌ ദിലീപ്‌ വിശ്വസിച്ചിരുന്നത്‌. അന്ധമായ ഈ വിശ്വാസം ഇയാളെ ദുര്‍മന്ത്രവാദത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചിരിക്കാമെന്നാണു പോലീസിന്റെ നിഗമനം. 

അസാധാരണ ശബ്ദങ്ങൾ കേട്ട് വീട്ടിലെത്തുമ്പോൾ സുമരിയയുടെ രക്തം കുടിക്കുന്ന ദിലീപ് യാദവിനെയാണ് കണ്ടതെന്ന് അയൽവാസി പൊലീസിൽ മൊഴി നൽകി.കൊലപാതകശേഷം മൃതദേഹം ചെറു കഷണങ്ങളാക്കി തീയിലേക്കെറിഞ്ഞ് കത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ചാരവും എല്ലിൻ കഷണങ്ങളുമാണ് കിട്ടിയത്. 

അയല്‍ക്കാരിയായ സുമരിയയുടെ വീട്ടില്‍ പതിവു സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ്‌ ഇവര്‍ കൊലപാതകത്തിനു സാക്ഷിയായത്‌. സംഭവ ദിവസം സുമരിയയുടെ വീട്ടിലെത്തിയ സമീറന്‍ കണ്ടത്‌ കോടാലികൊണ്ടു അമ്മയെ വെട്ടുന്ന ദിലീപിനെയാണ്‌. സുമരിയ പ്രാണവേദന കൊണ്ട്‌ പുളയുമ്പോള്‍ മകന്‍ അവരുടെ രക്‌തം കുടിക്കുകയായിരുന്നു. ഭയന്നു വിറച്ച സമറീൻ പ്രാണഭയം കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.