മുംബൈയിൽ കുട്ടികൾക്കായി മെഗാ ചിത്രരചനാ മത്സരം

drwaing
SHARE

മുംബൈയിൽ കുട്ടികൾക്കായി മെഗാ ചിത്രരചനാ മത്സരം. നവിമുംബൈ ഖാർഘർ മലയാളികൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിൽ അഞ്ഞൂറിലധികം കുട്ടികളാണ് പങ്കാളികളായത്. 

മൂന്നുവിഭാഗങ്ങളിലായി അഞ്ഞൂറിലധികം കുട്ടികൾ. മലയാളികളും മറുനാട്ടുകാരും. ഖാർഘറിലെ മലയാളികൂട്ടായ്മ ആദ്യമായാണ് ഇത്തരമൊരു സംരഭം സംഘടിപ്പിക്കുന്നതെങ്കിലും, കുട്ടികളുടെ പങ്കാളിത്തംകൊണ്ടുതന്നെ അത് ശ്രദ്ധേയമായി. പ്രായമനുസരിച്ച് തരംതിരിച്ചായിരുന്നു മത്സരം. ഓരോ വിഭാഗത്തിനും ഓരോ വിഷയംനൽകി. പിന്നെ ക്യാൻവാസിൽകണ്ടത് കുരുന്നുഭാവനകളിൽ  നിറംപിടിപ്പിച്ച നിരവധിചിത്രങ്ങൾ. 

ബേലാപ്പൂരിലെ അർബൻ ഹട്ടായിരുന്നു വേദി. കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇടപെടൽ നടത്തിയ ഖാർഘർ മലയാളികൂട്ടായ്മ കലാരംഗത്തും സജീവമാവുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.  

ഓരോ വിഭാഗത്തിലെയും  ആദ്യത്തെ അഞ്ചുസ്ഥാനക്കാർക്ക് സമ്മാനത്തുകയും, പങ്കെടുത്ത എല്ലാകുട്ടികൾക്കും ട്രോഫിയും, സർട്ടിഫിക്കേറ്റും വിതരണംചെയ്തു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.