'ഠേ ഠേ' ശബ്ദമുണ്ടാക്കി അക്രമിയെ പേടിപ്പിച്ച എസ്ഐക്ക് ഏറ്റുമുട്ടലില്‍ വെടിയേറ്റു

uttar-pradesh-si-shot
SHARE

തോക്ക് പൊട്ടാത്തതിനാൽ ഏറ്റുമുട്ടലിനിടെ അക്രമികളെ ഠേ ഠേ ശബ്ദമുണ്ടാക്കി പേടിപ്പിക്കാൻ ശ്രമിച്ച ഉത്തർപ്രദേശിലെ പൊലീസുകാരന്‍ വീണ്ടും വാര്‍ത്തകളില്‍. എസ്ഐ മനോജ് കുമാറിന് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ അക്രമികളുടെ വെടിയേറ്റ‌ു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ശബ്ദമുണ്ടാക്കി അക്രമികളെ പേടിപ്പിക്കുന്ന വിഡിയോ സോഷ്യൽ മീഡിയിൽ ഏറെ പ്രചരിക്കപ്പെട്ടിരുന്നു. 

വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ സദ്ദാമിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മനോജ് കുമാറിന് വെടിയേറ്റത്. കൈക്ക് വെടിയേറ്റ മനോജ് ചികിത്സയിലാണ്. 

കഴിഞ്ഞ ഒക്ടോബറിലാണ് മനോജിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. രുക്സർ എന്ന കുറ്റവാളിയെ പിടികൂടാനുള്ള ശ്രമത്തിനിടയിലായിരുന്നു മനോജിന്റെ മിമിക്രി. രുക്സറിനെ പിന്തുടർന്നെത്തിയ പൊലീസ് സംഘത്തിൽ ഒരാളുടെ തോക്കിൽനിന്നു നിറയൊഴിക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് എസ്ഐ മനോജ് കുമാര്‍ വെടിയുതിർക്കുന്ന ശബ്ദം അനുകരിക്കുകയായിരുന്നു. കരിമ്പിന്‍തോട്ടത്തില്‍ ഒളിച്ച കുറ്റവാളികളെ പേടിപ്പിക്കാനായാണ് പൊലീസുകാരന്‍ ഠേ..ഠേ.. എന്ന് ഉറക്കെ ശബ്ദമുണ്ടാക്കിയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ രുക്സറിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കാലിനു വെടിവച്ചു വീഴ്ത്തിയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.