പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2 ലക്ഷത്തിന് വാങ്ങി; പീഡനം: പിടിയിൽ

image-for-representation
SHARE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്യാനായി പണം കൊടുത്ത് വാങ്ങിയ യുവാവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ലക്ഷം രൂപയ്ക്ക് പെൺകുട്ടിയുടെ അമ്മാവൻ തന്നെയാണ് പെൺകുട്ടിയെ യുവാവിന് കൈമാറിയത്. ഹരിയാനയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹരിയാനയിലെ ഭിവാനിയിലുളള സന്ദീപ്, അമ്മ ശകുന്തള എന്നിവരാണ് പിടിയിലായത്. ഒഡീഷ സ്വദേശിനിയാണ് പെൺകുട്ടി. 

പെൺകുട്ടിയെ നിർബന്ധപൂർവ്വം ക്ഷേത്രത്തിൽ വച്ച് ഇയാൾ വിവാഹം ചെയ്തതായും തുടർന്ന് ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി. യുവാവിന്റെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് പെൺകുട്ടി ചാടി രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഒരു ബന്ധുവിനെ കാണാൻ പോകുന്നുവെന്ന പേരിലാണ് പെൺകുട്ടിയോടൊപ്പം അമ്മാവൻ വീട് വിട്ടിറിങ്ങിയത്. പെൺകുട്ടിയുമായി ഭിവാനിയിലെത്തിയ ഇയാൾ സന്ദീപിനും അമ്മയ്ക്കും പെൺകുട്ടിയെ കൈമാറുകയായിരുന്നു. അച്ഛന്റെ മൂത്ത സഹോദരനാണ് തന്റെ ഒപ്പം ഉണ്ടായിരുന്നതെന്നും ഹിന്ദി വായിക്കാൻ അറിയാത്ത തന്നെ അയാൾ കബളിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.