ഇന്ത്യയിൽ ജീവിക്കാൻ പേടിയുള്ളവരെ ബോംബെറിഞ്ഞ് കൊല്ലണമെന്ന് ബിജെപി എംഎൽഎ; വിവാദം

vikram-saini-bjp
SHARE

ഇന്ത്യയിൽ ജീവിക്കാൻ‌ സുരക്ഷിതത്വമില്ലെന്ന് തോന്നുന്നവരെ ബോംബെറിഞ്ഞ് കൊല്ലണമെന്ന് ബിജെപി എംഎൽഎ. അത്തരം പരാമർശങ്ങൾ നടത്തുന്നവർ രാജ്യദ്രോഹികളാണെന്നും ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ വിക്രം സൈനി പറഞ്ഞു. എംഎൽഎയുടെ പരാമർശം ഇതിനകം വിവാദമായിക്കഴിഞ്ഞു.

''ഇത്തരം രാജ്യദ്രോഹികളെ നിയമപ്രകാരം ശിക്ഷിക്കണം. ഇന്ത്യയിൽ ജിവിക്കാൻ അരക്ഷിതാവസ്ഥ തോന്നുന്നവരെ ബോംബെറിഞ്ഞ് കൊല്ലണമെന്നാണ്  എന്റെ അഭിപ്രായം. രാജ്യത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കാത്തവർക്ക് ഇന്ത്യ വിടാം, മറ്റേതെങ്കിലും വിദേശരാജ്യങ്ങളിലേക്ക് പോകാം'', വിക്രം സൈനി പറഞ്ഞു. തന്നെ മന്ത്രിയാക്കുകയാണെങ്കിൽ അത്തരക്കാർക്കുനേരെ ബോംബെറിയാമെന്നും വിക്രം സൈനി ഉറപ്പുനൽകി. 

ബുലന്ദ്സ്ഹർ കലാത്തിന്റെ പശ്ചാലത്തലത്തിൽ ഇന്ത്യയിൽ ജീവിക്കാൻ പേടി തോന്നുന്നുവെന്ന നടൻ നസറുദ്ദീൻ ഷായുടെ പരാമർശത്തിന് പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം. ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാൾ ഒരു പശുവിന്റെ ജീവന് പ്രാധാന്യം നൽകുന്ന ഇവിടെയാണ് തന്റെ കുട്ടികൾ വളരുന്നത് എന്നോർക്കുമ്പോൾ പേടി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് താരത്തിനെതിരെ ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.