ആ അഭിമുഖകാരി കീഴ്പ്പെടുന്നവളെന്ന് രാഹുല്‍; പരാമര്‍ശം വിവാദത്തില്‍

rahul-smitha-modi
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖമെടുത്ത മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനം വിവാദമാകുന്നു. എ.എന്‍.െഎ മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശ് കീഴ്പ്പെടുന്നവളും അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നുമായിരുന്നും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. മാധ്യമപ്രവര്‍ത്തകയെ രാഹുല്‍ ഭയപ്പെടുത്തുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കുറ്റപ്പെടുത്തി. 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണാധികാരിയുടെ ചെറുമകന്‍ എന്നാണ് ജയ്റ്റ്ലി രാഹുലിനെ വിശേഷിപ്പിച്ചത്. വിഷയത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഇടപെടണമെന്ന് ജയ്റ്റ്ലിയും ചില മാധ്യമപ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്‍റേത് മോശം പരാമര്‍ശമാണെന്നും മോദിക്ക് നേരെ നടത്തുന്ന ആക്രമണത്തിലേയ്ക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും സ്മിത പ്രകാശ് പ്രതികരിച്ചു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.