അഭയകേന്ദ്രത്തിലും അഭയമില്ല; പെൺകുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറി

girl-abuse-representation-image
SHARE

വനിതാ കമ്മിഷൻ ഡൽഹി അഭയകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നടുക്കുന്ന ക്രൂരപീഡനവിവരങ്ങളാണ് പുറത്തുവരുന്നത്. അഭയകേന്ദ്രത്തിലെ അന്തേവാസികളായ പെൺകുട്ടികളെ ജീവനക്കാർ തന്നെ പീഡിപ്പിച്ചതായി പരാതി. വനിതാ കമ്മിഷൻ ആറു വയസുമുതൽ 15 വയസുവരെയുള്ള പെൺകുട്ടികളോട് സംസാരിച്ചപ്പോഴാണ് കൊടിയ പീഡനങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്. 

കേന്ദ്രത്തിലെ മുതിർന്ന വനിതാ ജീവനക്കാർ ശിക്ഷയാണെന്ന പേരിൽ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറാറുണ്ടെന്നതടക്കമുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കുട്ടികൾ തുറന്നു പറഞ്ഞത്. പാത്രം കഴുക്കുക, വസ്ത്രങ്ങൾ അലക്കുക, ശുചിമുറിയും ക്ലാസ് മുറികളും വ‍ൃത്തിയാക്കുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ജോലികളും  ജീവനക്കാർ ചെയ്യിപ്പിച്ചിരുന്നാതി കുട്ടികൾ പറയുന്നു.അനുസരിക്കാതിരിക്കാരുന്നാൽ മർദിച്ചിരുന്നതായും കുട്ടികൾ വെളിപ്പെടുത്തി.  

പരാതിയുടെ ഗൗരവം കണക്കിലെടുത്ത് വനിതാ കമ്മീഷൻ ചെയർമാൻ സ്വാതി മലിവാൾ നേരിട്ടെത്തി വിവരങ്ങൾ േശഖരിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ജീവനക്കാർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. 

MORE IN INDIA
SHOW MORE