സ്ത്രീകൾക്ക് മാത്രമൊരു രാഷ്ട്രീയപ്പാർട്ടി പിറവിയെടുത്തു

indias-first-women-political-party
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ തീര്‍ത്തും വ്യത്യസ്തമായൊരു രാഷ്ട്രീയപ്പാര്‍ട്ടി ഡല്‍ഹിയില്‍ പിറവിയെടുത്തു. സ്ത്രീകള്‍ക്ക് മാത്രമായി രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടി. ഡോക്ടറും സാമൂഹിക പ്രവര്‍ത്തകയുമായ ശ്വേത ഷെട്ടിയുടെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയകക്ഷി രൂപമെടുത്തിട്ടുള്ളത്.  പേര് : ദേശീയ വനിത പാര്‍ട്ടി. അമ്മമാരുടെ രാഷ്ട്രീയ പ്രസ്ഥാനം എന്നതാണ് ആപ്തവാക്യം. കൂപ്പുകൈകളുമായി നില്‍ക്കുന്ന സ്ത്രീയാണ് ചിഹ്നം. 

സ്ത്രീകളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനെതിരെ പോരാടുകയാണ് ലക്ഷ്യം. ജനസംഖ്യയുടെ അമ്പതുശതമാനം സ്ത്രീകളാണെങ്കിലും പാര്‍ലമെന്‍റില്‍ പ്രാതിനിധ്യം വെറും പതിനൊന്ന് ശതമാനമാണ്. പാര്‍ലമെന്‍റില്‍ അമ്പതുശതമാനം സംവരണം നേടിയെടുക്കാനാണ് പ്രഥമ പരിഗണനയെന്ന് ശ്വേത ഷെട്ടി പറയുന്നു. 

തെലങ്കാന സ്വദേശിനിയായ ശ്വേതഷെട്ടി മഹിളാസമിതി എന്നപേരില്‍ സന്നദ്ധസംഘടന നടത്തുന്നുണ്ട്. ഈ സംഘടനയില്‍ അംഗങ്ങളായ ഒന്നേമുക്കാല്‍ ലക്ഷം സ്ത്രീകളുടെ പിന്തുണ പാര്‍ട്ടിക്കുണ്ടെന്ന് ശ്വേത അവകാശപ്പെടുന്നു. ആദ്യഘട്ടത്തില്‍ തെലങ്കാനയില്‍ സാന്നിദ്ധ്യമറിയിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ദേശീയവനിതാപാര്‍ട്ടിയുടെ നീക്കം. സമാന നിലപാടുള്ള പാര്‍ട്ടികളുമായി സഖ്യത്തിന് ഒരുക്കമെന്നും പുതിയ പാര്‍ട്ടിയുടെ സാരഥികള്‍ പ്രഖ്യാപിച്ചു.

MORE IN INDIA
SHOW MORE