പ്രമുഖ വാർത്താ അവതാരക നാലാം നിലയിൽ നിന്ന് വീണു മരിച്ചു; ദുരൂഹത

radhika-kaushik
SHARE

പ്രശസ്ത വാർത്താ അവതാരക രാധിക കൗശിക് നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. സീ രാജസ്ഥാൻ ചാനലിലെ വാർത്താ അവതാരകയായ രാധിക കൗശിക്(25) ആണ് ദുരൂഹ സാഹചര്യത്തിൽ വീണ് മരിച്ചത്. അമിതമായി മദ്യപിച്ച നിലയിലായിരുന്നു രാധികയെന്നും മദ്യ ലഹരിയിൽ താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. 

രാജസ്ഥാൻ സ്വദേശിയായ രാധിക ആൺസുഹൃത്തിനൊപ്പം അന്‍ട്രിക് ഫോറസ്റ്റ് എന്ന അപ്പാര്‍ട്‌മെന്റിലാണ്  താമസിച്ചിരുന്നത്. ഈ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നാണ് യുവതി താഴേക്ക് വീണിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

സെക്യൂരിറ്റി ജീവനക്കാരനാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. അപകടം നടക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാൻ  താൻ വീട്ടിനുള്ളിലേക്ക് പോയെന്നാണ് ഇയാളുടെ മൊഴി. രാധിക അബദ്ധത്തിൽ കാൽ വഴുതി താഴെ വീഴുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

രാധികയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് തള്ളിയിട്ടിട്ടുണ്ടെന്നാണ് വീട്ടുകാരുടെ പരാതി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.20നാണ് സംഭവം നടന്നതെന്നാണ് അപ്പാര്‍ട്ട്‍മെന്‍റിലെ സെക്യൂരിറ്റിയുടെ മൊഴി. രണ്ട് മാസം മുമ്പാണ് രാധിക നോയിഡയിൽ താമസത്തിനായെത്തിയത്. രാധികയുടെ അപ്പാര്‍ട്ട്‍മെന്‍റിൽ നിന്നും ബിയര്‍ കുപ്പികളും മദ്യകുപ്പികളും കണ്ടെടുത്തിട്ടുണ്ട്. 

MORE IN INDIA
SHOW MORE