'യുദ്ധത്തിന് സ്ത്രീകളെ ഇറക്കാം; വസ്ത്രം മാറവേ ഒളിഞ്ഞു നോക്കിയെന്ന് പറയരുത്: ബിപിന്‍ റാവത്ത്

bipin-rawat
SHARE

സൈന്യത്തില്‍ മിടുക്കരായ നിരവധി വനിതകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ ആര്‍മി അംഗീകരിക്കാത്തത് എന്നത് നാളുകളായി ഉയരുന്ന ചോദ്യമാണ്. ഈ ചോദ്യങ്ങൾക്കൊന്നും ഇതു വരെ കൃത്യമായ ഉത്തരം ഉണ്ടായിട്ടുമില്ല. എന്നാൽ അതൊരു തെറ്റായ ധാരണ മാത്രമാണെന്നായിരുന്നു  കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ മറുപടി. 

സൈന്യത്തിൽ പുരുഷന് നൽകുന്ന അതേ പ്രാധാന്യം സ്ത്രീകൾക്കു നൽകുന്നതിൽ യാതൊരു എതിർപ്പുമില്ല. എന്നാൽ യുദ്ധരംഗത്ത് ഇറങ്ങാൻ സ്ത്രീകൾക്ക് യാതൊരു താത്പര്യവും ഉണ്ടാകില്ല. കുട്ടികളുടെ കാര്യമാണ് പ്രധാനമായും അവർക്ക്  അസൗകര്യം ഉണ്ടാക്കുക. വസ്ത്രം മാറുന്ന അവസരത്തിൽ ജവാൻമാർ ഒളിഞ്ഞു നോക്കിയെന്ന് പരാതി പറയരുത്– പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബിപിൻ റാവത്ത് പറഞ്ഞു.

സൈന്യത്തിലെ മിക്ക ജവാന്‍മാരും ഗ്രാമത്തില്‍ നിന്നും ഉള്ളവരായിരിക്കില്ല. അതുകൊണ്ട് തന്നെ ഒരു വനിതാ ഉദ്യോഗസ്ഥ തങ്ങളെ നയിക്കുന്നത് അവർ താത്പര്യപ്പെട്ടുവെന്നും വരില്ല. ഇതു കൊണ്ടെന്നും പ്രശ്നങ്ങൾ തീരില്ലെന്നും സ്ത്രീകൾക്ക് പ്രസവാവധി നല്‍കേണ്ടി വരുമെന്നും ഒരു കമാന്‍ഡിങ് ഓഫീസറായിരിക്കുന്ന വ്യക്തിക്ക് ഒരിക്കലും ആറ് മാസക്കാലം ലീവ് നല്‍കാന്‍ കഴിയില്ല. ലീവ് നിഷേധിച്ചാല്‍ അതും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. – ബിപിന്‍ റാവത്ത് പറയുന്നു.

നമ്മുടെ സൈന്യത്തിൽ മിടുക്കരായ വനിതകൾ ഉണ്ട്. നമുക്ക് മിടുക്കരായ വനിതാ എഞ്ചിനിയര്‍മാരുണ്ട്. അവര്‍ മൈനിങ്ങും ഡിമൈനിങ്ങും ചെയ്യുന്നു. എയര്‍ ഡിഫന്‍സിന്റെ കാര്യം നോക്കിയാല്‍ അവരാണ് ആയുധകാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അവരെ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ട്. 

കശ്മീർ പോലെയുളള പ്രശ്നങ്ങൾ നിരവധിയുളള സ്ഥലങ്ങളിൽ ആണ് ഇപ്പോൾ ഏട്ടുമുട്ടലുകൾ നടക്കുന്നത്. തീവ്രവാദികളെ പലപ്പോഴും നേരിടേണ്ടി വരും. വെടിവെപ്പുകളെയും സ്ഫോടനങ്ങളെയും നേരിടേണ്ടി വരും. കമ്പനി കമാന്‍ഡര്‍മാര്‍ കൊല്ലപ്പെടാം കമാന്‍ഡിങ് ഓഫീസര്‍മാര്‍ കൊല്ലപ്പെടാം. വനിതകളായ കമാൻഡിങ് ഓഫിസർമാർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ ഒന്നോ രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ അവർക്കുണ്ടെങ്കിൽ ഗുരുതരമായി അത് അവരെ ബാധിക്കും. 

ഏഴോ എട്ടോ വര്‍ഷത്തെ സര്‍വീസിന് ശേഷമായിരിക്കും അവര്‍ വീരമൃത്യു വരിക്കുന്നത്. കുഞ്ഞുങ്ങൾ ഉളള അമ്മമാർ അപകടത്തിൽ കൊല്ലപ്പെടുന്നില്ലേ എന്ന് നിങ്ങൾ തിരിച്ചു ചോദിച്ചേക്കാം. എന്നാൽ ഏറ്റുമുട്ടലില്‍ ഒരു വനിതാ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട് അവരുടെ മൃതദേഹം പൊതിഞ്ഞുകൊണ്ടുവരുന്ന കാഴ്ച കാണാന്‍ ഈ രാജ്യം ആഗ്രഹിക്കുന്നില്ല. ഡല്‍ഹിയിലോ ചണ്ഡീഗഡിലോ ഒക്കെ സ്ത്രീകളെ നിയോഗിക്കേണ്ടി വന്നാൽ കുടുംബമായിരിക്കും കുഞ്ഞുങ്ങളെ നോക്കേണ്ടി വരിക. ഇതെല്ലാം പരിഗണിക്കേണ്ടിയിരിക്കും.യുദ്ധരംഗത്തൊന്നും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക മുറികളോ സജീകരണങ്ങളോ നല്‍കാന്‍ കഴിയില്ല. വസ്ത്രം മാറുമ്പോള്‍ ചിലര്‍ ഒഴിഞ്ഞു നോക്കുന്നു എന്ന പരാതിയൊക്കെ പറയാന്‍ തുടങ്ങിയാല്‍ അതിന് വേറെ സജീകരണങ്ങള്‍ വരെ ഒരുക്കേണ്ടി വരുമെന്നും ബിപിന്‍ റാവത്ത് പറയുന്നു.

MORE IN INDIA
SHOW MORE