അംബാനി പുത്രി വിവാഹിതയായി; ആശംസകളുമായി വിവിഐപികൾ; ചിത്രങ്ങൾ

isha-wedding-new-pic
SHARE

രാജ്യം കാത്തിരുന്ന ആഢംബര കല്ല്യാണത്തിന്റെ ചിത്രങ്ങൾ പുറത്ത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദിന്റെയും വിവാഹം മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലയിൽ നടന്നു. വിവിഐപികളുടെ നീണ്ട നിരയാണ് നവദമ്പതികൾക്ക് ആശംസകളേകാൻ എത്തിയത്. ഒരാഴ്ചയോളം വാർത്തകളിൽ നിറഞ്ഞ ഒട്ടേറെ കൗതുകങ്ങൾ കാഴ്ചവച്ചാണ് രാജകീയ വിവാഹം നടന്നത്. വിവാഹത്തിന്റെ ചെലവ് 100 മില്യൻ ഡോളർ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യൻ രൂപയിൽ 720 കോടി. 

ലോകത്തു തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഗായികമാരിൽ ഒരാളായ ബിയോൺസയുടെ പാട്ടുകൾ ആഘോഷങ്ങളുടെ പ്രത്യേകതയായിരുന്നു. നാല് മില്യൺ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്താൽ ബയേൺസയുടെ പ്രതിഫലം. അതായത് ഇന്ത്യൻ കറൻസി 28 കോടിയോളം രൂപ. ടൈം മാഗസിന്റെ റിപ്പോർട്ടു പ്രകാരം മൂന്ന് മില്യൺ ഡോളറാണ് ബയേൺസയുടെ പ്രതിഫലം. അതേസമയം, നാലുമില്യണാണു പ്രതിഫലമെന്നാണു ബയേൺസയുടെ ആരാധകരും അടുത്തവൃത്തങ്ങളും പറയുന്നത്. 2017ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായികയാണ്  ബയേൺസ. 105 മില്യൺ ഡോളറാണ് സമ്പാദ്യം. മുകേഷ് അംബാനി മകളുടെ വിവാഹത്തിനു ചിലവഴിച്ചത് 100 മില്യൺ ഡോളറാണെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ജെന്നിഫർ ലോപ്പസിനോളം തന്നെ വിലയുള്ള ഗായികയാണ് ബിയോൺസ. ഏഴുമില്യൺ ഡോളറാണ് ഒരു പരിപാടിക്ക് ജന്നിഫർ ലൂപ്പസിന്റെ പ്രതിഫലമെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോക സംഗീതത്തിൽ ഏറ്റവും ഡിമാന്റുള്ള ഗായികമാരാണു ജെന്നിഫർ ലൂപ്പസും ബിയോൺസയും.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, മേനകാ ശാന്ധി, ശരത് പവാർ, മമതാ ബാനർജി, പി.ചിദംബരം തുടങ്ങി രാഷ്ട്രീയമേഖലയിലെ പ്രമുഖർ പങ്കെടുത്തു. ചലച്ചിത്ര താരങ്ങളായ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, കത്രീന കെയ്ഫ്, രൺവീർ സിങ്, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ, ദിപിക പദുക്കോൺ, രജനീകാന്ത് ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. സച്ചിൻ ടെണ്ടുൽക്കർ കുടുംബസമേതമാണ് ചടങ്ങുകൾക്കെത്തിയത്. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പ്രമുഖരാണ് ഇഷയുടെ വിവാഹ പാർട്ടിക്കായി എത്തിയത്. ബാല്യകാല സുഹൃത്തും വ്യവസായി അജയ് പിരമാളിന്റെ മകനുമായ ആനന്ദ് പിരമാളിനെയാണ് ഇഷ വിവാഹം ചെയ്തത്. ഇഷ അംബാനിയുടെ വിവാഹചടങ്ങുകൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതി ആന്റിലയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.