അമ്മയെ ഞാൻ സ്നേഹിക്കുന്നു; കൈവെള്ളയിലെഴുതി 12 കാരിയുടെ ആത്മഹത്യ; ഞെട്ടൽ

hanging
SHARE

അമ്മയെ ഞാന്‍ സ്നേഹിക്കുന്നുവെന്ന് കൈപ്പടയിലെഴുതി 12 കാരി ജീവനൊടുക്കി. ഡൽഹിയിലാണ് സംഭവം. പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകർ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നു. 

അഭിഭാഷകയായ അമ്മ ഡിസംബർ 1 ന് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ''അമ്മയെ ഞാൻ സ്നേഹിക്കുന്നു, ഈ ലോകത്തുനിന്നും പോവുകയാണ്'', എന്ന് കൈവെള്ളയിൽ എഴുതിവെച്ചിരുന്നു. 

സ്വഭാവം മോശമാണെന്നു പറഞ്ഞ് പെൺകുട്ടിയെ ക്ലാസിൽ മറ്റു കുട്ടികളുടെ മുൻപിൽ വെച്ച് കളിയാക്കിയിരുന്നുവെന്ന് കൂട്ടികാരിൽ നിന്ന് അറിഞ്ഞെന്നും ഇതേ ടീച്ചർ തന്നെ കളിയാക്കിയിരുന്നതായി മകൾ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അമ്മ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.