ഹൈടെക് സിറ്റികളെ വെല്ലുന്ന ഗജ്‍വേല്‍; ടി.ആര്‍.എസിന്‍റെ മുഖ്യ ആയുധം

trs
SHARE

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ടി.ആര്‍.എസിന്‍റെ മുഖ്യ പ്രചാരണ ആയുധമാണ്. ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന എഡ്യുക്കേഷന്‍ ഹബും അത്യാധുനിക സൗകര്യങ്ങളുള്ള ജില്ല ആശുപത്രിയുമെല്ലാം തലയെടുപ്പോടെ നില്‍ക്കുകയാണ് ഗജ്‍വേല്‍ മണ്ഡലത്തില്‍.

ഹൈടെക് സിറ്റികളെ വെല്ലുന്ന റോഡുകള്‍. ഇരു വശങ്ങളിലും ചെടികള്‍ വച്ച് പിടിപ്പിച്ച് മനോഹരമാക്കിയ വഴികള്‍. സോളാറില്‍ തെളിയുന്ന തെരുവ് വിളക്കുകള്‍, അത്യാധുനിത സൗകര്യങ്ങളോടെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം, ഹൈടെക് മാര്‍ക്കറ്റ്, പൊലീസ് സ്റ്റേഷനും  മറ്റ് സര്‍ക്കാര്‍ ഓഫിസുകളും അടങ്ങിയ കെട്ടിട സമുച്ചയം. ഇതൊക്കെ ഗജ്‍വേലിലേക്ക് കടക്കുമ്പോള്‍ കാണാന്‍ കഴിയുന്ന അത്ഭുതങ്ങളാണ്. മറ്റ് മണ്ഡലങ്ങള്‍ക്ക് മാതൃകയായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ചൂണ്ടിക്കാണിക്കുന്നതും തന്‍റെ തട്ടകം തന്നെ. ആറു മുതല്‍ ഡിഗ്രിവരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്ന എഡ്യുക്കേഷന്‍ ഹബ് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകമായുണ്ട്. സ്മാര്‍ട്ട് ക്ലാസ്റൂമുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഇംഗ്ലീഷിലും സ്മാര്‍ട്ടാണ്.

പാവപ്പെട്ടവര്‍ക്ക് അഞ്ഞൂറോളം വീട് വച്ചു നല്‍കി. വെള്ളവും വൈദ്യുതിയും മുഴുവന്‍ സമയവും ലഭ്യമാകും. മുഖ്യമന്ത്രിക്ക് വിശ്രമിക്കാനായി കോടികള്‍ മുടക്കി നിര്‍മിച്ച ഫാം ഹൗസും ഇവിടെ തന്നെ.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.