‘മറഞ്ഞിരുന്ന് അവര്‍ വെടിവച്ചു; സാറിനെ രക്ഷിക്കാനായില്ല’: ആസൂത്രിത കൊല ഉറപ്പിച്ച് മൊഴി

ram-ashray-subodh-kumar-singh
SHARE

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങ് മരിച്ചതിനു പിന്നിൽ വൻ ഗൂഢാലോചന ആരോപിച്ച് രംഗത്തു വന്നത് സഹോദരിയാണ്. ദാദ്രിയില്‍ പശുവിന്‍റെ പേരില്‍ ആള്‍ക്കൂട്ടം മുഹമ്മദ് അഖ്‍ലാഖിനെ അടിച്ചു കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ മരണം ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുകയും െചയ്തു. 

സുബോധ് കുമാര്‍ സിങ്ങിന്റെ കൊലപാതകത്തിന് ദാദ്രിക്കേസുമായി ബന്ധമുണ്ടെന്ന് സഹോദരി തന്നെ ആരോപിക്കുന്നു. ബിജെപി, ബജ്റംഗ്ദള്‍ നേതാക്കളാണ് ബുലന്ദ്ഷഹറിലെ സംഘര്‍ഷത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. എന്നാൽ കൂടെയുളള പൊലീസുകാർ തന്നെ സുബോധ് കുമാർ സിംഗിനെ െകാലപ്പെടുത്താൻ കൂട്ടുനിന്നുവെന്ന ആരോപണം ശക്താണു താനും. എന്നാൽ സുബോധ് കുമാര്‍ സിംഗിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഡ്രൈവറുടെ മൊഴി കേസ് അന്വേഷണത്തിൽ നിർണായകമാകുകയും െചയ്തു. അതിർത്തി മതിലിനടുത്ത് സുബോധ് കുമാർ സിംഗ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. അദ്ദേഹത്തെ പൊക്കിയെടുത്ത് ഞാൻ െപാലീസ് ജീപ്പിലേയ്ക്ക് ഇട്ടു. വണ്ടിയെടുക്കാൻ നോക്കുമ്പോൾ ഒരു കൂട്ടം ആൾക്കാർ ജീപ്പിനു നേരേ കല്ലെറിയുകയായിരുന്നുവെന്നും പിന്നീട് തങ്ങൾക്കെതിരെ വെടിവയ്ക്കാൻ ഒരുങ്ങുകയായിരുന്നുവെന്നും െപാലീസ് ഡ്രൈവർ മൊഴി നൽകി.

സ്വന്തം ജീവൻ രക്ഷിക്കാൻ ജീപ്പ് ഇട്ടിട്ട് ഓടുക മാത്രമേ തരമുണ്ടായിരുന്നുളളുവെന്ന് പോലീസ് ഡ്രൈവര്‍ രാം ആശ്രേ മൊഴി നൽകി. കരിമ്പുവയലിൽ മറഞ്ഞിരുന്നാണ് അവർ വെടിവച്ചത്. തലയ്ക്ക് വെടിയേറ്റായിരുന്നു സുബോധ് കുമാറിന്റെ മരണം. അന്നു തന്നെ രണ്ട് തവണയാണ് ആക്രമണം നടന്നത്. കല്ലെറിനു പുറമേ തങ്ങൾക്കു നേരേ മുട്ട വലിച്ചെറിഞ്ഞെന്നും രാം ആശ്രേ പറയുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് സുബോധ് സിംഗിന് ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. ആക്രണത്തിന് തയ്യാറെടുത്തിരുന്ന ഒരു വലിയ സംഘത്തെ ത‌‌‌ടഞ്ഞു നിർത്താൻ തങ്ങൾക്കു സാധിക്കുമായിരുന്നില്ലെന്നും  രാം ആശ്രേ പറഞ്ഞു. 

ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദാദ്രിയിലെ അഖ്‍ലാഖിന്‍റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടന്നുെവന്ന സംശയം ബലപ്പെടുകയാണ്. സുബോധിന്‍റെ തലയ്ക്ക് വെടിയേറ്റിരുന്നു. സര്‍വീസ് തോക്കും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു. 

സുബോധ് സിങ്ങിനെ തനിച്ചാക്കി മറ്റ് പൊലീസുകാര്‍ രക്ഷപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മീററ്റ് എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. അക്രമികള്‍ തോക്കുമായാണ് വന്നതെന്ന് സുബോധിന്‍റെ ഡ്രൈവര്‍ മൊഴിനല്‍കി. പൊലീസിന്‍റെ ഭാഗത്തുനിന്നും ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് സുബോധിന്‍റെ സഹോദരിയും ആരോപിക്കുന്നു.‘എന്‍റെ സഹോദരനാണ് ദാദ്രിക്കേസ് അന്വേഷിച്ചിരുന്നത്. കൊലപാതകത്തിന് ദാദ്രിക്കേസുമായി ബന്ധമുണ്ട്. പൊലീസിന്‍റെ ഭാഗത്തുനിന്നും ഗൂഢാലോചനയുണ്ടായി. ഞങ്ങള്‍‌ക്ക് പണം വേണ്ട. മുഖ്യമന്ത്രി പശു. പശു എന്ന് പറഞ്ഞു കൊണ്ടിരിക്കുകയേ ഉള്ളൂ...’ സഹോദരി പറഞ്ഞു.

ബജ്റംഗ് ദള്‍ നേതാവ് യോഗേഷ് രാജാണ് സംഘര്‍ഷങ്ങളുടെ പിന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ബിജെപി നേതാവ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 28 പേര്‍ക്കെതിരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത 60 പേര്‍ക്കെതിരെയുമാണ് എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘം നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം ഗോവധത്തിന്‍റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും മുഖ്യമന്ത്രി യോഗി ആദിനാഥും രണ്ട് ഉപമുഖ്യമന്ത്രിമാരും യുപിക്ക് പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. 

MORE IN INDIA
SHOW MORE