വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി; പരാതിയുമായി കോണ്‍ഗ്രസ്

madhyapradesh-election-04
SHARE

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, കപിൽ സിബൽ, കമൽനാഥ്, വിവേക് തൻഹ എന്നിവരാണ് കമ്മീഷനു മുന്നിൽ പരാതി നൽകിയത്. 

സത്‌നയില്‍ ഇവിഎം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റി രണ്ടുപേര്‍ പിടിയിലായിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ദുരുപയോഗം കമ്മീഷനു മുന്നിൽ ചൂണ്ടിക്കാട്ടിയതായി കപിൽ സിബൽ പറഞ്ഞു.

MORE IN INDIA
SHOW MORE