കൊല്ലപ്പെട്ടത് ദാദ്രി കൊല അന്വേഷിച്ച ഉദ്യോഗസ്ഥന്‍; കരുതിക്കൂട്ടി കൊന്നു?

Bulandshahr--Subadh-kumar-new
SHARE

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് കലാപം നടത്തിയവര്‍ വെടിവച്ചു കൊലപ്പെടുത്തിയത് അഖ്‍ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ. കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥന്‍ വെടിയേറ്റാണ് മരിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതിനിടെ കലാപവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും നാല് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് കലാപം നടത്തിയവര്‍ വെടിവച്ചു കൊലപ്പെടുത്തിയത് അഖ്‍ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ. കലാപത്തിനിടെ ഇന്‍സ്പെക്ടര്‍ സുബോധ് വര്‍മയെ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥന്‍ വെടിയേറ്റാണ് മരിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. ഇതിനിടെ കലാപവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും നാല് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

ബജ്‍രംഗദള്‍ പ്രാദേശികനേതാവ് അടക്കം എണ്‍പത്തിയേഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബജ്‍രംഗദള്‍ പ്രാദേശികനേതാവായ യോഗേഷ് രാജിന്‍റെ നേതൃത്വത്തിലാണ് കലാപം നടന്നതെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കലാപവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തെന്നും, ഇന്‍സ്പെക്ടര്‍ സുബോധ് വര്‍മയെ തനിച്ചാക്കി മറ്റ് പൊലീസുകാര്‍ രക്ഷപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും മീററ്റ് എ.ഡി.ജി.പി. പ്രശാന്ത്കുമാര്‍ പറഞ്ഞു.

MORE IN INDIA
SHOW MORE