750 കിലോ ഉള്ളിക്ക് 1,064 രൂപ; ആ പണം പ്രധാനമന്ത്രിയ്ക്ക് അയച്ച് കർഷകൻ; രോഷം

onion-farmer-pm
SHARE

രാജ്യത്ത് ഉള്ളിവില കൂപ്പുകുത്തിയതോടെ വേറിട്ട രീതിയിൽ പ്രതിഷേധിച്ച് കർഷകൻ. 750 കിലോഗ്രാം ഉള്ളി വിറ്റ കര്‍ഷകന് ലഭിച്ചത് വെറും 1,064 രൂപ മാത്രമാണ്. സമാനതകളില്ലാത്ത ഇൗ അവസ്ഥയിൽ പ്രതിഷേധിച്ച കർഷകൻ ആ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചു കൊടുത്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള സജ്ഞയ് സത്തേ എന്ന കര്‍ഷകനാണ് വേറിട്ട രീതിയിൽ പ്രതിഷേധം അറിയിച്ചത്. 

ഒരു കിലോ ഉള്ളിക്ക് ഒരു രൂപയാണ് മൊത്തക്കച്ചവടക്കാർ കർഷകർക്ക് നൽകുന്നത്. ഇൗ വിലയ്ക്ക് എങ്ങനെ വിൽക്കും എന്ന ചോദ്യത്തിന് കച്ചവടക്കാർക്കും മറുപടിയില്ല. ഒടുവിൽ ഒരു രൂപ നാൽപത് പൈസയ്ക്കാണ് ഇൗ കർഷകൻ 750 കിലോ ഉള്ളി വിറ്റത്. വിളകൾക്ക് മാന്യമായ വില പോലും കിട്ടാത്ത സാഹചര്യത്തിലാണ്  കർഷകൻ  54 രൂപ അധികം മുടക്കി ഇൗ തുക മണിയോര്‍ഡറായി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തത്. മഹാരാഷ്ടയിലെ നാസിക് ജില്ലയില്‍ ആണ് ഇന്ത്യയിലെ ഉള്ളി ഉത്പാദനത്തിന്റെ 50 ശതമാനവും. ഇവിടെ കർഷകർ മുടക്ക് മുതൽ പോലും തിരികെ കിട്ടാത്ത അവസ്ഥയിലാണ് ഉള്ളി വിറ്റഴിക്കുന്നത്.

MORE IN INDIA
SHOW MORE