ഇവിടെ പെൺകുട്ടികൾക്ക് 80 ദിവസം സ്കൂളിൽ പോകാനാകില്ല; കാരണം വിചിത്രം

School-student
SHARE

ആര്‍ത്തവത്തിന്‍റെ പേരില്‍ ക്ഷേത്രങ്ങളില്‍ സ്ത്രീകളെ തടയരുത് എന്ന് രാജ്യത്തെ പരമോന്നത നീതി പീഠം വിധി ഉള്ളപ്പോഴും ആർത്തവം കാരണം പഠനവർഷത്തിൽ 80 ദിവസം പഠനം മുങ്ങുകയാണ് വിദ്യാർത്ഥിനികൾക്ക്. ഉത്തരാഖണ്ഡിലെ  പിത്തോറാഗർഹ് ജില്ലയിലെ സയില്‍ ഗ്രാമത്തിലെ കുട്ടികളാണ് ഇങ്ങനെ ഒരു ദുരിതം അനുഭവിക്കുന്നത്. ഇന്ത്യ നോപ്പാള്‍ അതിർത്തിയോട് ചേർന്ന ഗ്രാമത്തിലാണ് സംഭവം. ഇവിടെ സ്‌കൂളിലേക്കുള്ള വഴിയില്‍ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഈ കാരണത്തലാണ് ഇത് വഴിയുള്ള സഞ്ചാരം തടയുന്നത്. 

ഈ ക്ഷേത്ര നടയിൽ കൂടി മാത്രമേ കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയൂ. അതുകൊണ്ടു തന്നെ ആ നാളുകളിൽ കുട്ടികൾ സ്കൂളിൽ പോകാതെ വീട്ടിലിരിക്കാൻ നിർബന്ധിതരാകുന്നു. ഈ ദുരവസ്ഥ നേരിടുന്നത് കുട്ടികൾ മാത്രമല്ല, ഗ്രാമത്തിലെ മുഴുവൻ സ്ത്രീകൾക്കും ഈ അവസ്ഥയാണ്. 

അതേസമയം ഗ്രാമത്തിലുള്ളവരുടെ  കാഴ്ചപ്പാട് മാറ്റാൻ നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്ന് പിത്തേറാഗർഹിലുള്ള  ഇന്റര്‍ കോളേജ് പ്രിന്‍സിപ്പള്‍ സി പി ജോളി പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള  മൂന്നംഗ സംഘം ഗ്രാമത്തിൽ സന്ദർശനം നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിൽ ഗ്രാമത്തിലെ സ്ത്രീകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ചീഫ് ഡെവലപ്പ്മെന്റ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആർത്തവത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ട പെൺകുട്ടി തമിഴ്നാട്ടിൽ കഴിഞ്ഞ മാസം ഗജാ ചുഴലിക്കാറ്റില്‍ പെട്ട് ഈയിടെ ജീവൻ പൊലിഞ്ഞിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.