ഫോൺ മോഷ്ടിച്ച നവവരൻ വിവാഹഘോഷ യാത്രയ്ക്കിടെ പിടിയിൽ

mumbai-arrest
SHARE

മൊബൈൽ ഫോൺ മോഷ്ടിച്ച നവവരൻ വിവാഹഘോഷ യാത്രയ്ക്കിടെ പിടിയിലായി. മുംബൈ സ്വദേശിയായ അജയ് സുനിൽ ദോത്തിയും സുഹൃത്ത് അൽത്താഫ് മിശ്രയുമാണ് വിവാഹ ഘോഷയാത്രയ്ക്കിടെ പിടിയിലായത്. സുനിൽ ദോത്തിയുടെ വിവാഹ ഘോഷയാത്രയിൽ എല്ലാം മറന്നു നൃത്തം ചെയ്തു കൊണ്ടിരുന്ന സുനിലിനെയും അൽത്താഫിനെയും പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9.30 ന് വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ ഫോൺ ബൈക്കിലെത്തിയ ഇരുവരും ചേർന്ന് കവർന്നെടുക്കുകയായിരുന്നു. 10000 രൂപ വിലമതിക്കുന്ന ഫോണാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിന്റെ നമ്പർ പ്ലേറ്റ് സെല്ലോടോപ്പ് ഉപയോഗിച്ച് മറച്ചുവെച്ചിട്ടും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടും സിസിടിവി ദൃശ്യങ്ങളാണ് സുനിൽ ദോത്തിക്ക് പാരയായത്. 

മൊബൈൽ മോഷണം പോയെന്ന് കാണിച്ച് അന്ന് തന്നെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മൊബൈൽ മോഷ്ടിച്ചത് സുനിൽ ദോത്തിയും അൽത്താഫുമാണെന്ന് മനസിലായതോടെ വിവാഹ ഘോഷയാത്രയ്ക്കിടെ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ മോഷ്ടിച്ച ഫോൺ ഇവർ വിറ്റതായും ഇത്തരത്തിൽ നിരവധി ഫോണുകൾ ഇവർ മോഷ്ടിച്ചതായും കണ്ടെത്തി. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.