ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കവർച്ച; വിഡിയോ കോൾ വിളിച്ച് ഭാര്യയുടെ നഗ്നചിത്രം എടുത്തു

ola-cab
SHARE

രാത്രി 10 മണിയോടെ നാല് യാത്രക്കാർ ചേർന്ന് ഓട്ടം വിളിച്ചപ്പോൾ ഇങ്ങനെയൊരു ദുർഗതി തനിക്ക് വരുമെന്ന് ഓല ടാക്സി ഡ്രൈവറായ സോമശേഖർ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. വെളളിയാഴ്ച രാത്രി ബെംഗളൂരുവിലെ അഡുഗോഡിയിൽ നിന്ന് ദൊമ്മസാന്ദ്രയിലേക്ക് ഓട്ടം വിളിച്ച യാത്രക്കാർ ഡ്രൈവറെ കൊളളയടിക്കുകയായിരുന്നു. സോമശേഖറിന്റെ ഭാര്യയെ വിഡിയോ കോൾ െചയ്ത് ഭീഷണിപ്പെടുത്തി നഗ്നയാക്കി സ്ക്രീൻ ഷോട്ട് എടുത്തുവെന്നും സോമശേഖർ പരാതിയിൽ പറയുന്നു. 

എന്റെ അക്കൗണ്ടിൽ 9,000 രൂപയും പേടിഎം അക്കൗണ്ടിൽ 20,000 രൂപയുമാണ് ഉണ്ടായിരുന്നത്. സുഹൃത്തുക്കളെ വിളിച്ച് കൂടുതൽ പണം അയച്ചു തരാൻ അവർ നിർബന്ധിച്ചെന്നും സോമശേഖർ പറയുന്നു. രാത്രി 10 മണിയോടെയാണ് അവർ കാറിൽ കയറിയത്. 22 കിലോമീറ്ററുകൾ മാത്രമാണ് പോകാനുണ്ടായിരുന്നത്. രാത്രി 10.30 ഓടു കൂടി ഇവർ പറഞ്ഞ് സ്ഥലത്ത് എത്തിയെങ്കിലും ആരും കാറിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല. 

ഞങ്ങളുടെ വീട്ടിലേക്ക് പോവണമെന്നും മുന്നോട്ട് വണ്ടി ഓടിച്ച് പോകണമെന്നും ഇവര്‍ പറഞ്ഞു. കുറച്ച് ദൂരം ചെന്നപ്പോള്‍ നാല് പേരും ചേര്‍ന്ന് തന്നെ മര്‍ദിച്ച് കാറിന്റെ താക്കോല്‍ പിടിച്ചുവാങ്ങി. കൂട്ടത്തിലൊരാളാണ് വണ്ടി ഓടിച്ചത്. 100 കിലോമീറ്ററോളം യാത്ര പിന്നീട്ട ശേഷമാണ് ഇവർ പണം ആവശ്യപ്പെട്ടത്. 

യാത്രയ്ക്കിടെ വിജനമായ സ്ഥലത്ത് വണ്ടി നിർത്തി. എന്റെ ഫോൺ പിടിച്ചു വാങ്ങി 30 മിനിട്ടോളം ഭാര്യയെ വിഡിയോകോൾ ചെയ്തു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയെ കൊണ്ട് വസ്ത്രം അഴിപ്പിച്ച് പൂർണനഗ്നയാക്കി അതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്തെന്നും അതുമായാണ് ഇവർ കടന്നു കളഞ്ഞതെന്നും സോമശേഖർ പറഞ്ഞു. സോമശേഖറിനെ ബന്ധിയാക്കി ഒരു ലോഡ്ജിൽ പാർപ്പിച്ചുവെങ്കിലും ടോയ്‌ലെറ്റ് വിൻഡോ തകർത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും സോമശേഖർ പറയുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.