ചന്ദ്രശേഖര റാവു ജനങ്ങളെ വഞ്ചിച്ചു; മഹാകൂട്ടമി അധികാരമേറും: ഉത്തംകുമാർ

uttamkumar
SHARE

തെലങ്കാനയിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മഹാകൂട്ടമി അധികാരത്തിലെത്തുമെന്ന് ടി.പി.സി.സി അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ജനങ്ങളെ വഞ്ചിച്ചു. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ ആത്മ വിശ്വാസം കൂടിയെന്നും ഉത്തം കുമാർ റെഡ്ഡി മനോരമ ന്യൂസിനോട് പറഞ്ഞു. 

പാർട്ടിയെ അധികാരത്തിലെത്തിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് മുൻ വ്യോമസേന ഉദ്യോഗസ്ഥനായ ടി.പി.സി.സി അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി ഓരോ മണ്ഡലങ്ങളിലും പ്രചാരണം നടത്തുന്നത്. ചന്ദ്രശേഖരറാവുവിനെയും ബി.ജെ.പി യേയും ഒരു പോലെ വിമർശിച്ചുള്ള പ്രചാരണം. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ഇത്തവണ കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് ഉത്തം കുമാർ റെഡ്ഡി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണുന്ന ഭരണം തെലങ്കാനയിലുണ്ടാകും.

മഹാകൂട്ടമി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരിൽ ഒരാൾ ഉത്തം കുമാർ റെഡ്ഡിയാണ്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.