മരുന്നിനൊപ്പം എച്ച്ഐവി കലർത്തി നൽകി; ഭര്‍ത്താവിനെതിരെ ഭാര്യ; ഞെട്ടൽ

INDIA-HEALTH-AIDS
പ്രതീകാത്മകചിത്രം
SHARE

മരുന്നിനൊപ്പം ഭര്‍ത്താവ് എയ്ഡ്സ് പരത്തിയെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഹോമിയോപ്പതി ഡോക്ടറായ ഭർത്താവിനെതിരെ പൂനെ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകി. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2015ലാണ് ഇരുവരും വിവാഹിതരായത്. അന്നുമുതൽ ഭർത്താവിന്റെ മാതാപിതാക്കൾ യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുവതിക്ക് മറ്റെന്തോ അസുഖം ബാധിച്ചു. ആ സമയം ഭർത്താവായ ഡോക്ടർ വീട്ടിൽവെച്ച് മരുന്നിനൊപ്പം ഗ്ലൂക്കോസ് ഡ്രിപ്പിലൂടെ എച്ച്ഐവി നല്‍കിയെന്നാണ് യുവതി പറയുന്നത്. 

ഈ വർഷം ഫെബ്രുവരിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ‌പരിശോധനയിൽ യുവതിക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതോടെ വിവാഹമോചനം വേണമെന്ന നിലപാടിലാണ് ഭർത്താവ്. എന്നാൽ എല്ലാം ചെയ്തത് ഭർത്താവാണെന്ന് ഭാര്യ ആരോപിക്കുന്നു. 

'സ്വകാര്യ ലാബിൽ നടന്ന എച്ച്ഐവി പരിശോധനക്ക് പിന്നാലെ ഭർത്താവിനും ഭാര്യക്കും എയ്ഡ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ നേതൃത്വത്തിലുള്ള ഗവേഷണകേന്ദ്രത്തിൽ നടത്തിയ പരിശോധനിയിൽ ഭാര്യയിൽ മാത്രമെ എച്ച്ഐവി സ്ഥിരീകരിച്ചിട്ടുള്ളൂ', പൊലീസ് പറയുന്നു. 

സംഭവത്തിൽ കൂടുതൽ വൈദ്യപരിശോധനകളും വിദഗ്ധരുടെ സേവനവും പൊലീസ് തേടും. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.