പതിനേഴുകാരനെ വിവാഹം ചെയ്തു; ലൈംഗികപീഡനത്തിന് യുവതി അറസ്റ്റിൽ; കുഞ്ഞും ജയിലിൽ

mumbai-woman-arrest
പ്രതീകാത്മക ചിത്രം. കടപ്പാട്: റോയിറ്റേഴ്സ്
SHARE

പതിനേഴുകാരനെ വിവാഹം കഴിച്ച ഇരുപത്തിരണ്ടുകാരിയെ ലൈംഗികപീ‍ഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. മുംബൈയിലാണ് സംഭവം. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി മുംബൈയിലെ ബൈക്കുല ജയിലിലാണുള്ളത്.

കഴിഞ്ഞ് രണ്ട് വർഷമായി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി യുവതി പ്രണയത്തിലാണ്. ബന്ധത്തെ കുട്ടിയുടെ മാതാപിതാക്കൾ എതിർത്തിരുന്നു. എന്നാൽ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ അമ്മ പറയുന്നു. ഇതിന് പിന്നാലെ കുട്ടി വീടുവിട്ടിറങ്ങി. 

അമ്മയുടെ പരാതിയെത്തുടർന്ന് പോക്സോ കുറ്റം ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതി രണ്ടുതവണ വിവാഹമോചനം നേടിയതാണെന്നും അമ്മ ആരോപിക്കുന്നു. പതിനേഴുകാരനിൽ യുവതിക്ക് അഞ്ചുമാസം പ്രായമുള്ള കുഞ്ഞുണ്ട്. അറസ്റ്റിലായ യുവതിക്കൊപ്പം ജയിലിലാണ് കുഞ്ഞും. യുവതി ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.