കൊല്ലപ്പെട്ട സൈനികന്റെ പിതാവിന് ഇന്ത്യയുടെ ആശ്ലേഷം; ഹൃദയഭരിതം ഇൗ ചിത്രം

army-viral-picture
SHARE

‘നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല..’ ഇതിലും മികച്ച ഒരു അടിക്കുറിപ്പ് ഇൗ ചിത്രത്തിന് നൽകാനാവില്ലെന്നാണ് സോഷ്യൽ ലോകം ഒന്നടങ്കം പറയുന്നത്.  ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ആശ്വസിപ്പിക്കുന്ന സൈനികന്റെ ചിത്രം പങ്കുവച്ച് ഇന്ത്യൻ ആർമി ട്വിറ്ററിൽ കുറിച്ചതും ഇതേ അടിക്കുറിപ്പാണ്.

സ്നേഹത്തിന്റെയും ദേശീയതയുടെയും കണ്ണീര് നിറയ്ക്കുന്ന ഇൗ ചിത്രം നിമിഷങ്ങൾ കൊണ്ട് സോഷ്യൽ ലോകം ഏറ്റെടുത്തു. കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റമുട്ടലിന് ഇടയിൽ വിരമൃത്യു വരിച്ച  ലാന്‍സ് നായിക് നസിര്‍ അഹമ്മദ് വാനിയുടെ പിതാവിനെ സൈനികന്‍ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുന്ന ചിത്രമാണ് സൈന്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. നസീറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെ പകര്‍ത്തിയതാണ് ഇത്. 

മുൻപ് ഭീകര സംഘടനയിലേക്ക് ആകൃഷ്ടനായ നസീര്‍ പിന്നീട് മനസ് മാറി സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. പിന്നീട് പരിശീലനം നേടി 2004 ല്‍ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. ഭീകരപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുന്നതിലുള്ള പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് അദ്ദേഹത്തിന് 2007 ലും 2017 ലും സേനാ മെഡലുകള്‍ നല്‍കി ആദരിച്ചിരുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.