അശ്ലീല വിഡിയോയ്ക്ക് അടിമ; ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി; നേവി കമാന്റർ കുടുങ്ങി

image-for-representation
SHARE

ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത നേവി കമാന്റര്‍ക്കെതിരേ കേസ്. ഭാര്യയ്ക്ക് പുറമേ സഹപ്രവര്‍ത്തകരുടെ ഭാര്യമാരുടേയും അജ്ഞാത യുവതികളുടെയുമെല്ലാം ചിത്രങ്ങള്‍ ഗൂഗിള്‍ ഫോട്ടോ ആപ്പ് ഉപയോഗിച്ച് നഗ്നചിത്രം ഉണ്ടാക്കിയതായിട്ടാണ് ആരോപണം ഉയര്‍ന്നതിന് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 39 കാരനായ  നേവി കമാന്റർ കുടുങ്ങിയത്. 

ഇയാളെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. നിലവിൽ ഡൽഹിയിൽ ആണ് ഇയാളെ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പൂനെയിലെ കുടുംബക്കോടതിയിൽ വിവാഹമോചനത്തിന് ഇയാളുടെ ഭാര്യ ഹർജി നൽകിയിട്ടുണ്ട്. 11 വർഷം മുൻപായിരുന്നു ഇയാളുടെ വിവാഹം. ഇയാൾ പോണോഗ്രാഫിക്ക് അടിമയായിരുന്നുവെന്നും രാത്രി ഏറെ വൈകുവോളം നഗ്നഫോട്ടോളും വീഡിയോകളും ആസ്വദിച്ചിരുന്നതായി ഭാര്യ പൊലീസിന് മൊഴി നൽകി. 

സ്വന്തം ജി മെയില്‍ ഉപയോഗിച്ചായിരുന്നു ഭാര്യയുടെ സഹപ്രവർത്തകരുടെയും വ്യാജ നഗ്നചിത്രങ്ങൾ ഇയാൾ അപ്‌ലോഡ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന് സഹപ്രവര്‍ത്തകരില്‍ ഒരാളുടെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന് തന്നോട് പറഞ്ഞിരുന്നതായി ഭാര്യ മൊഴി നൽകി. പോണോഗ്രാഫി മൂലം പൊറുതി മുട്ടിയപ്പോൾ താൻ രണ്ടു മക്കളുമായി പൂനെയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ഭാര്യ പറയുന്നു.

പല തവണ പശ്ചാത്തപിച്ച് ഇനി ചെയ്യില്ലെന്ന് തന്നോട് പറഞ്ഞിരുന്നതായും തന്റെയും മറ്റുളളവരുടെയും വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത് പൊറുക്കാനാകില്ലെന്നും ഭാര്യ പറഞ്ഞു.  മക്കളെ ഓര്‍ത്ത് പിന്നീട് എല്ലാം സഹിച്ചു കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഇടപെടുത്തിയിട്ട് പോലും ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ മാറ്റം വന്നില്ലെന്ന് ഇവര്‍ പറയുന്നു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.