എന്തിനു ഇങ്ങനെ ചെണ്ട കൊട്ടി നടക്കുന്നു? 'വേദനിച്ച്' പൊട്ടിത്തെറിച്ച് മന്ത്രി

nirmala-sitharaman-press-meet
SHARE

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് എന്‍.ഡി.എ  അത് ഇപ്പോഴും ചെണ്ടകൊട്ടി നടക്കുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് കേന്ദ്രപ്രതിരോധമന്ത്രി  നിർമലാ സീതരാമൻ. 2016 ലെ സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യം പരിഹാസാത്മകമായ രീതിയിലാണ് മന്ത്രി ആരോപിച്ചു. 

എനിക്ക് ഹിന്ദി മനസ്സിലാകും. നിങ്ങളുടെ വാക്കുകളിലെ പരിഹാസച്ചുവ ഞാൻ തിരിച്ചറിയുന്നു. അത് എന്നെ വേദനിപ്പിച്ചു. മന്ത്രി പറഞ്ഞു. .മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രചാരണ ആയുധമാക്കുന്ന ബി.ജെ.പി നിലപാടിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനോടാണ് രോഷവും സങ്കടവും നിറഞ്ഞ മന്ത്രിയുടെ വാക്കുകൾ.  

ഇത്തരം ഒരു ഓപ്പറേഷനെക്കുറിച്ച് ജനങ്ങളോട് സംസാരിക്കേണ്ടതുണ്ടോയെന്നും അത് സൈനികരുടെ താല്പര്യത്തിലാണോയെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലേയെന്നും മാധ്യമപ്രവർത്തകൻ  ചോദിച്ചു. 'എല്ലാവരും ഈ സൈനിക നടപടിയെ പ്രകീര്‍ത്തിക്കണം, ശത്രുവിനെ തുരത്തിയതില്‍ എന്തിനാണ് നാം ലജ്ജിക്കുന്നത്? 

ഭീകരരുടെ സഹായത്തോടെ അവര്‍ നമ്മുടെ സൈനികരെ ആക്രമിച്ചു. നാം ആ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി' മന്ത്രി മറുപടി നല്‍കി. മാതൃനാടിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നു. അതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ ഓര്‍ത്ത് ലജ്ജിക്കുകയാണോ വേണ്ടത്? മന്ത്രി തിരിച്ചടിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെങ്കില്‍ അവരും ഇത് ഉയര്‍ത്തിക്കാണിക്കുക തന്നെ ചെയ്യുമായിരുന്നെന്നും മന്ത്രി പറഞ്ഞു.

MORE IN INDIA
SHOW MORE