കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്; ബിരുദദാനം ഫെബ്രുവരിയില്‍

kummanam-rajasekharan-1
SHARE

മിസോറാം ഗവർണർ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നൽകി ആദരിക്കാനൊരുങ്ങി രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വകലാശാല. മിസോറാം ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍പേഴ്‌സണ്‍ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളിൽ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും തിബ്രേവാല അറിയിച്ചു. ഫെബ്രുവരിയില്‍ സര്‍വകലാശാല ക്യാംപസിൽ നടത്തുന്ന ചടങ്ങില്‍ ബിരുദദാനം നടക്കും.

MORE IN INDIA
SHOW MORE