അമ്മയുടെ പിറന്നാളിന് ഇന്ത്യയിലെത്താനൊരുങ്ങി; അതിനും മുൻപേ മരണം; ദാരുണം

sunil-edla
SHARE

യുഎസിൽ വെടിയേറ്റു മരിച്ച തെലങ്കാന സ്വദേശി സുനിൽ എഡ്‍ല ഇന്ത്യയിലേക്കു വരാൻ തയ്യാറെടുപ്പിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ. അമ്മയുടെ 95–ാം പിറന്നാളും ഈ വർഷത്തെ ക്രിസ്തുമസും സ്വന്തം നാട്ടിൽ ആഘോഷിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായി രണ്ടു മാസത്തെ അവധിയും  തെലങ്കാനയിലെ മേധക് ജില്ലയില്‍ നിന്നുള്ളയാളാണിദ്ദേഹം. 

‍അപ്പാർട്മെൻറിൻറെ പുറത്തുവെച്ചാണ് 16–കാരന്‍ സുനിലിനു നേരെ നിറയൊഴിച്ചത്. വെന്റനോർ നഗരത്തിലെ സുനിലിന്റെ അപ്പാര്‍ട്ട്മെന്റിൽ നിന്ന് കാർ മോഷ്ടിക്കാൻ ഈ ശ്രമം നടത്തുന്നതിനിടെയാണ് വെടി വെച്ചത്. നവംബർ 15നായിരുന്നു സംഭവം.

സുനിൽ എഡ്‌ലയുടെ സുബാരു ഫോറസ്റ്റർ ബ്രാൻഡ് കാർ പിന്നീട് ആറ് കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി. പതിനാറാം തിയ്യതി അക്രമിയെ പൊലീസ് പിടികൂടിയതായും വിവരമുണ്ട്. കൊലപാതകം, കൊള്ള, കാർ മോഷണം, നിയമവിരുദ്ധമായി ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചാർത്തിയിട്ടുണ്ട്. ജുവനൈൽ നിയമങ്ങൾ പ്രകാരമാണ് കേസ്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.