ഇന്ത്യയിലെ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയ ‘ബാലന്‍’ ഡോക്ടറാകുന്നു

sanjay45
SHARE

ഇന്ത്യയിൽ ആദ്യമായി വിജയകരമായി കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ നടത്തിയ യുവാവ് ഡോക്ടറകാനൊരുങ്ങുന്നു. ഇരുപത് മാസം പ്രായമുള്ളപ്പോഴാണ് സഞ്ജയിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. വേദനകൾ നിറഞ്ഞ ബാല്യത്തിന് ഇതോടെ ശമനമായി. ഇരുപത്തിയൊന്ന് വയസ്സുണ്ട് ഇപ്പോള്‍ സഞ്ജയ്ക്ക്. കരള്‍മാറ്റ ശസ്ത്രക്രിയയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ ഡോക്ടറാകാനൊരുങ്ങുകയാണ് സഞ്ജയ് കന്ദസ്വാമി. 

അച്ഛന്‍റെ കരളാണ് അന്ന് സഞ്ജയിന് പകുത്ത് നൽകിയത്. ശിശുക്കളിൽ മാത്രം കണ്ടുവന്നിരുന്ന കരൾ രോഗം സഞ്ജയിന്‍റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഡോക്ടർമാരും ആശങ്കാകുലരായിരുന്നു. എന്നാൽ വിധി സഞ്ജയിന് അനുകൂലമായിരുന്നു. ഇതുവരെ ആരോഗ്യപ്രശ്നങ്ങളൊന്നും സംഭവിച്ചില്ല. 

ഓരോ വർഷവും രണ്ട് ലക്ഷത്തിലധികം പേരാണ് കരൾ രോഗം ബാധിച്ച് മരിക്കുന്നതെന്ന് ദില്ലി അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് വൈസ് ചെയർപേഴ്സൺ പ്രീതാ റെഡ്ഡി പറയുന്നു. വർഷം തോറും 1800 കരൾ മാറ്റ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ഓരോ വർഷവും പത്ത് ലക്ഷം പേർക്കെങ്കിലും കരൾ രോഗം സ്ഥിരീകരിക്കുന്നതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കണക്കുകൾ‌ വെളിപ്പെടുത്തുന്നു.

MORE IN INDIA
SHOW MORE