രാഹുൽ ഇറ്റലിയുടെ വ്യാപാരി; ഛത്തീസ്ഗഢിൽ മതപരിവർത്തനം; വിവാദം തുറന്ന് യോഗി

yogi-rahul
SHARE

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. രാഹുലിനെ ഇറ്റലിയുടെ വ്യാപാരി എന്നു വിശേഷിപ്പിച്ച യോഗി ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ ഇറ്റലിയില്‍ നിന്നുള്ള ഏജന്‍റുമാരെത്തി മതം മാറ്റുന്നത് പോലെയുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ആദിത്യനാഥ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ദര്‍ഗ് ജില്ലയില്‍ നടത്തിയ ബിജെപി റാലിക്കിടെയാണ് യോഗി വിവാദപരാമർശങ്ങൾ നടത്തിയത്. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തടസമാകുന്നത് കോണ്‍ഗ്രസാണ് ആണ്. കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ല. രാഹുലിന്‍റെ ക്ഷേത്രദര്‍ശനങ്ങൾ കപടനാടകമാണെന്നും യോഗി ആരോപിച്ചു.

മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മരണത്തിന്‍റെ വ്യാപാരി എന്ന് സോണിയ ഗാന്ധി വിളിച്ചിരുന്നു. ഗുജറാത്ത് കലാപം ചൂണ്ടിക്കാട്ടിയായിരുന്നു സോണിയാ ഗാന്ധിയുടെ പരാമർശം. ഈ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് രാഹുലിനെതിരെയുള്ള യോഗിയുടെ പരാമർശം.

MORE IN INDIA
SHOW MORE