സ്ത്രീകൾക്ക് സീറ്റ് അലങ്കാരമല്ലെന്ന് കോൺഗ്രസ്; മാപ്പു പറയണമെന്ന് ബിജെപി; വിവാദം

mp-seat-conterversy
SHARE

സ്ത്രീകൾക്ക് സീറ്റ് നൽകുന്നത് അലങ്കാരമായല്ല എന്ന മധ്യപ്രദേശ് പി സി സി അധ്യക്ഷൻ കമൽനാഥിന്റെ പ്രസ്താവന വിവാദമാകുന്നു. കോൺഗ്രസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാൻ ആവശ്യപ്പെട്ടു. അഞ്ച് വർഷത്തിനിടെ നാൽപ്പതിനായിരം സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരകളായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തോ പുലമ്പുകയാണെന്നാണ് കോൺഗ്രസ്സിന്റെ മറുപടി 

'സ്ത്രീകളെ ബഹുമാനിക്കുന്നിടത്ത് ഈശ്വരൻ പ്രസാദിക്കുന്നു എന്നാണ് പ്രമാണം. നമ്മുടെ സഹോദരിമാരെ എങ്ങിനെയാണ് അലങ്കാരമെന്ന് വിളിക്കാൻ കമൽനാഥിന് കഴിഞ്ഞത്? കമൽനാഥ് മാപ്പ് പറയണം എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

എന്നാൽ നാൽപ്പതിനായിരം സ്ത്രീകൾ ബലാൽസംഗത്തിന് ഇരയായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അതെക്കുറിച്ച് ഒന്നും പറയുന്നില്ല കോൺഗ്രസ് തിരിച്ചടിച്ചു. ഇപ്പോൾ ഇല്ലാത്ത വിവാദങ്ങൾ സൃഷ്ടിക്കാതെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത് എന്നും കോൺഗ്രസ് വക്താവ് ശോഭ ഓജ വ്യക്തമാക്കി.

MORE IN INDIA
SHOW MORE