രാജസ്ഥാനിൽ അധികാരത്തുടർച്ച നേടുമെന്ന് ബിജെപി; പ്രതിഷേധം അംഗീകരിക്കില്ല

rajasthan
SHARE

രാജസ്ഥാനിൽ ചരിത്രതിരുത്തി അധികാരത്തുടർച്ച നേടുമെന്ന് ബി.ജെ.പി. അഞ്ച് വർഷം കൂടുമ്പോൾ ഭരണംമാറുന്ന സ്ഥിതി ഇത്തവണ ഉണ്ടാകില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എം.പിയുമായ മദൻലാൽ സെയ്നി മനോരമ ന്യൂസിനോട് പറഞ്ഞു. സീറ്റ് ലഭിക്കാത്തതിനെ പാർട്ടി വിടുമെന്ന് ഭീഷണി വില പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയ്പൂരിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രതിഷേധവുമായെത്തിയ സീറ്റ്  മോഹികളെ അനുനയിപ്പിക്കുകയാണ് സംസ്ഥാന പ്രസിഡന്റും എം.പിയുമായ മദൻലാൽ സെയ്നി. വിജയസാധ്യത നോക്കിയാണ് സീറ്റ് നൽകുന്നതെന്നും എല്ലാവർക്കും അവസരം ലഭിക്കണമെന്നില്ലെന്നും സെയ്നി ബോധ്യപ്പെടുത്തുകയാണ്. വിമതഭീഷണി നേരിടുമ്പോഴും ചരിത്രംതിരുത്തി ബി.ജെ.പി അധികാരത്തുടർച്ച നേടുമെന്ന് മദൻലാൽ സെയ്നി  മനോരമന്യൂസിനോട് പറഞ്ഞു.

വിമത ഭീഷണി ഉയർത്തുന്നവരെ പുറത്താക്കും. ചില അസ്വാരസ്യങ്ങൾ ഉണ്ട്. പാർട്ടിയെക്കാൾ വലുതല്ല വ്യക്തികൾ. പ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും സെയ്നി പറഞ്ഞു.

MORE IN INDIA
SHOW MORE