വീട്ടിലും സ്കൂളിലും ക്രൂരപീഡനം; ആണോ പെണ്ണോയെന്നറിയാൻ ശുചിമുറിയിൽ പൂട്ടിയിട്ടു; ക്രൂരം

representative-image
SHARE

ട്രാൻസ്ജെൻഡർ സത്വമുളള കുഞ്ഞുങ്ങൾ വല്ലാത്ത അക്ഷരാതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഈ അടുത്ത കാലത്താണ് സാക്ഷരരാണെന്ന് ഊറ്റം കൊണ്ടിരുന്ന കേരളീയർ ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളെ അംഗീകരിക്കാൻ തുടങ്ങിയത്. ഞങ്ങൾക്ക് ഭിന്നലിംഗമൊന്നുമില്ല ഞങ്ങളുടെ ജൻമമവും സഹജമാണെന്ന് ധീരമായി പ്രഖ്യാപനം നടത്തുവാനും തൊഴിലെടുത്ത് ജീവിക്കുവാനും ഇന്ന് ട്രാൻസ്ജെൻഡർ സമൂഹം പ്രാപ്തമായിരിക്കുന്നു.

എന്നാൽ ട്രാൻസ്ജെൻഡർ കുട്ടികളെ കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്ര ആശാവഹമല്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന് വേണ്ടി കേരളാ ഡവലപ്‌മെന്റ് സൊസൈറ്റി ഡല്‍ഹി, യുപി, എന്നിവിടങ്ങളില്‍ 900 ഭിന്നലിംഗക്കാരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കിയത് 20 ശതമാനം മാത്രമാണ് പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നത് എന്നാണ്. ഡല്‍ഹിയില്‍ 55.8 ശതമാനവും യുപിയില്‍ 62.99 ശതമാനവുമാണ് സാക്ഷരത. എന്നാല്‍ ഡല്‍ഹിയില്‍ ഭിന്നലിംഗക്കാരായ 15  ശതമാനവും യുപിയില്‍ 10 ശതമാനവുമാണ് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയത്.

കടുത്ത അവഗണയും പീഡനവും സഹിക്കാനാകാതെ സ്കൂൾ ജീവിതം അവസാനിപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്തു പോകേണ്ടി വരികയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടിയതോടെ  ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ ഭിന്നലിംഗക്കാരോടുള്ള സൗഹൃദവേദി കൂടിയായ സ്‌കൂളുകള്‍ മാറണമെന്ന ചട്ടം പുറപ്പെടുവിച്ചിരുന്നു. ഭിന്നലിംഗക്കാരായ കുട്ടികള്‍ക്ക് കൂടി വിദ്യാഭ്യാസം ചെയ്യുന്നതിനും അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന രീതിയില്‍ സൗഹൃദ ക്യാംപസ് ഒരുക്കുന്ന കാര്യങ്ങളിലേക്ക് ചില സ്വകാര്യ സ്‌കൂളുകളും ചർച്ചകൾ നടത്തുകയും ചെയ്തു. 

പല കുഞ്ഞുങ്ങളുടെയും അനുഭവങ്ങൾ ഹൃദയം തകർക്കുന്നതാണ്. എട്ടാം വയസിൽ അമ്മയുടെ കബോഡില്‍ നിന്നും ലിപ്‌സ്റ്റിക്ക് എടുത്ത് ബാത്ത്‌റൂമിലെ കണ്ണാടിക്ക് മുന്നില്‍ നിന്ന് അണിഞ്ഞൊരുങ്ങിയതിനു പിതാവിന്റെ കയ്യിൽ നിന്ന് ക്രൂരമർദ്ദനമേറ്റ പതിനാലു  വയസു പ്രായമുളള ഗുൽഷൻ. 

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ  ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ച് ഒരുകൂട്ടം ആണ്‍കുട്ടികള്‍ അവളെ പിടിച്ച് ബാത്ത്‌റൂമില്‍ പൂട്ടിയിട്ടു. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് പരിശോധിക്കണം എന്ന് പരിഹസിച്ചു ആർത്തുവിളിച്ചത് നൊമ്പരപ്പെടുത്തുന്ന അനുഭവമായി ഇപ്പോളും അവൾ ഓർത്തെടുക്കുന്നു. ചില കുട്ടികൾ രക്ഷയ്ക്കെത്തിയിലെങ്കിൽ അന്ന് എന്താകുമന്ന് ഓർത്തെടുക്കാൻ പോലും അവൾക്കിപ്പോൾ സാധിക്കുന്നില്ല. സ്‌കൂളിലെ ശുചിമുറി അവള്‍ അവസാനമായി ഉപയോഗിച്ച സംഭവവും അതായിരുന്നു. സ്‌കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ തന്നെ ആരും മനസ്സിലാക്കുന്നില്ലെന്നും മാതാപിതാക്കളില്‍ നിന്നു പോലും ദിനംപ്രതി അപമാനം സഹിക്കേണ്ട സ്ഥിതി ആണെന്നും ഗുല്‍ഷന്‍ പറയുന്നു. എന്നാല്‍ ഒരിക്കല്‍ സഹോദരങ്ങള്‍ക്ക് കിട്ടുന്നപോലെ തനിക്കും ഒരു പരിഗണന കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗുല്‍ഷന്‍. 

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരി പ്രദേശത്തെ ദിവസക്കൂലിക്കാരിയുടെ കുട്ടിയുടേതും  ഒറ്റപ്പെട്ട സംഭവമല്ല. ഭിന്നലിംഗക്കാരായ ഒട്ടേറെ കുട്ടികള്‍ ദിനംപ്രതി നേരിടുന്ന പ്രശ്‌നങ്ങളാണ്. ആയിരക്കണക്കിന് കുട്ടികളാണ് ഇത്തരം അനുഭവത്തെ തുടര്‍ന്ന് സാധാരണ സ്‌കൂള്‍ ജീവിതം നഷ്ടപ്പെട്ടിട്ടുള്ളത്. ഭിന്നലിംഗക്കാരില്‍ ഒരാളായ ഷീലയ്ക്ക് ചെറുപ്പത്തില്‍ തന്നെ വീടു വിടേണ്ടി വരികയും സ്വന്തമായി ജീവിക്കാന്‍ ജോലി ചെയ്യേണ്ടി വരികയും ചെയ്തു. പതിനഞ്ചാം വയസ്സിൽ കുട്ടികളുടെ പരിഹാസം മൂലം ഷീല സ്കൂൾ വിട്ടു. പുരുഷനായിട്ടാണ് ഷീല ജനിച്ചതെങ്കിലും ഉള്ളിന്റെയുള്ളില്‍ സ്ത്രീയായിരുന്നു. 13 ാം വയസ്സില്‍ മാതാപിതാക്കള്‍ കയ്യൊഴിഞ്ഞു. സ്‌കൂളില്‍ അപമാനം തുടര്‍ന്നപ്പോള്‍ പഠനം അവസാനിപ്പിച്ചു. ഒരു സുഹൃത്തിന്റെ സഹായത്തോടെ  ഒരു ബ്യൂട്ടി പാര്‍ലറില്‍ ഷീല ജോലി ചെയ്യുന്നു.

പെൺകുട്ടിയായി ജനിച്ച രാഹുൽ പുരുഷന്റെ മനസ് ഉളളയാളായിരുന്നു. എഴാംക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ചു. പാവട ധരിച്ചു കൊണ്ട് സ്കൂളിൽ പോകാൻ രാഹുൽ ആഗ്രഹിച്ചിരുന്നില്ല. വീട്ടിലും സ്കൂളിലും പീഡിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പോകാനൊരുങ്ങുകയാണ് രാഹുൽ. ട്രാൻസ്ജെൻഡർ കുട്ടികളോടുളള മനോഭാവത്തിൽ മാറ്റം വരുത്താനുളള ശ്രമങ്ങൾ നടത്തുകയാണ് കേന്ദ്രസർക്കാർ. ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ ഭിന്നലിംഗക്കാരോടുള്ള സൗഹൃദവേദി കൂടിയായ സ്‌കൂളുകള്‍ മാറണമെന്ന ചട്ടം പുറപ്പെടുവിച്ചിരുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളെയും ഉൾകൊളളുന്നസൗഹൃദ ക്യാംപസ് ഒരുക്കുന്ന കാര്യങ്ങളിലേക്ക് ചില സ്വകാര്യ സ്‌കൂളുകളും നീക്കം തുടങ്ങിയിട്ടുണ്ട്. 

MORE IN INDIA
SHOW MORE