രാജസ്ഥാനിൽ മന്ത്രിയും അണികളും പാർട്ടി വിട്ടു; ബിജെപിക്ക് വീണ്ടും ആഘാതം

bjp-leader-rajsthan
SHARE

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ രാജസ്ഥാനിൽ ബിജെപിയെ വെട്ടിലാക്കി പാർട്ടിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ സുരേന്ദ്ര ഗോയൽ പാർട്ടി അംഗത്വം രാജിവച്ചു. ജൈതാരന്‍ മണ്ഡലത്തില്‍ നിന്ന് അഞ്ചു തവണ എംഎല്‍എ ആയിട്ടുള്ള സുരേന്ദ്ര ഗോയല്‍ തന്റെ അണികള്‍ക്കൊപ്പമാണ് പാര്‍ട്ടി വിട്ടത് എന്നതും ബിജെപിക്ക് വരും ദിവസങ്ങളിൽ തലവേദനയാകും.

തിരഞ്ഞെടുപ്പിലേക്കുള്ള 131 ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക  പാർട്ടി പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിൽ നിന്നും ഗോയലിനെ ഒഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ രാജി എന്നാണ് സൂചന. പാലി ജില്ലയിലെ  ജൈതാരനില്‍ ഇത്തവണ അവിനാഷ് ഗെഹ്‌ലോട്ട് എന്നയാളെയാണ് ബി.ജെ.പി പരിഗണിച്ചത്. നിലവിലുള്ള വസുന്ധര രാജെ സര്‍ക്കാരില്‍ സീറ്റ് കിട്ടാത്ത ഏക മന്ത്രിയാണ് ഗോയല്‍. നിലവിൽ മണ്ഡലത്തില്‍ വിമതനായി മത്സരിക്കാനാണ് ഗോയലിന്റെ തീരുമാനം.

പാര്‍ട്ടി അദ്ധ്യക്ഷന്‍ മദന്‍ ലാല്‍ സൈനിക്ക് ഗോയല്‍ നല്‍കിയ രാജിക്കത്തും പുറത്തുവന്നു. കടുത്ത പോരാട്ടം നടക്കുെമന്ന് ഉറപ്പുള്ള രാജസ്ഥാനിൽ ബിജെപിയ്ക്ക് കൂടുതൽ തലവേദനയാകും വരും ദിവസങ്ങളിൽ ഗോയലിന്റെ നിലപാടുകൾ. 

MORE IN INDIA
SHOW MORE