കേസും അറസ്റ്റുമായി; എന്നിട്ടും ഇൗ ഫോട്ടോ ബിജെപിക്ക് 'ആയുധം'; ഡൽഹിയിൽ പ്രചാരണം

sabarimala-2new
SHARE

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് വ്യാജ ഫോട്ടോ ഷൂട്ട് നടത്തി എടുത്ത ചിത്രം ഡൽഹിയിൽ പ്രചരിപ്പിച്ച് ബി.ജെ.പിയുടെ സേവ് ശബരിമല ക്യാംപെയിൻ. ശബരിമലയില്‍ പൊലീസ് ഭക്തരെ തല്ലിച്ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പോടെ ഒരാളുടെ നെഞ്ചില്‍ പൊലീസ് ചവിട്ടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

എന്നാൽ, ഇത് വ്യാജ ചിത്രമാണെന്നു തെളിയുകയും വ്യാജ ഫോ​േട്ടാ ഷൂട്ടിലൂടെ പ്രചാരണം നടത്തിയതി​​െൻറ പേരിൽ ആർ.എസ്​.എസ്​ പ്രവർത്തകനായചെമ്പകപ്പള്ളി ശ്രീകല്ല്യാണിയിൽ രാജേഷ്​ ആർ. കുറുപ്പ്​ എന്ന യുവാവിനെ പൊലീസ്​ അറസ്​റ്റ് ചെയ്​തിരുന്നു.

എന്നാല്‍, വ്യാജചിത്രമാണെന്ന് തെളിഞ്ഞിട്ടും ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ചിത്രം ഏറ്റെടുത്തു. ബി.ജെ.പി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് വേദിയിലെ ബാനറില്‍ ഉള്‍പ്പെടെ ഈ ചിത്രം ഉപയോഗിച്ചത്.

ഡി.വൈ.എഫ്​.​െഎ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്​. ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽകേസെടുത്തപ്പോഴാണ്​ ഫോേട്ടായ്​ക്ക് പിന്നിലെ രഹസ്യത്തി​​​െൻറ ചുരുളഴിഞ്ഞത്​. പ്ര​േത്യക ഫോ​േട്ടാ ഷൂട്ടിലൂടെ താനാണ്​ ഇൗ  ചിത്രങ്ങൾ എടുത്തു നൽകിയതെന്ന്​ മിഥുൻ കൃഷ്​ണ എന്ന ഫോ​​േട്ടാഗ്രാഫർ ‘‘മനോരമ ന്യുസിന്​’ നൽകിയ അഭിമുഖത്തിൽ സമ്മതിച്ചിരുന്നു.

ബി.ജെ.പി വക്​താവ് തജീന്ദർ പാൽ സിങ​ ബഗ്ഗ പ​െങ്കടുത്ത പരിപാടിയിൽ പ​െങ്കടുത്ത പരിപാടിയിൽ വ്യാജമാണെന്ന​ 100 ശതമാനം തെളിഞ്ഞ ഇൗ ചിത്രം ‘സേവ്​ ശബരിമല’ എന്ന പേരിൽപ്ര​ത്യേക സ്​റ്റിക്കറായാണ് പുറത്തിറക്കിയത്​. ബഗ്ഗ ത​​​െൻറ ഫേസ്​ബുക്ക് വാളിൽ ഇൗ ചിത്രം പങ്കുവെച്ചുകൊണ്ട് പറയുന്നത്​ ‘ഡൽഹിയിലെ ഒരു ലക്ഷം കാറുകളിലും ബൈക്കുകളിലും ഇൗ സ്​റ്റിക്കർ പതിക്കും എന്നാണ്.

MORE IN INDIA
SHOW MORE