രാജ്യത്ത് പോൺസൈറ്റുകൾ നിരോധിച്ചോ? നീക്കം പാളിയോ? സത്യം ഇതാണ്

Porn2
Representational Image, Source Internet
SHARE

സ്ത്രീകൾ എതിരായി രാജ്യത്തെ ഉയർന്ന് വരുന്ന അതിക്രമങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലികോം കമ്പനികള്‍  പോണ്‍ സൈറ്റുകള്‍ നിരോധനമേര്‍പ്പെടുത്തിയത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വിഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ നിരോധിച്ചത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു നീക്കം. ഉത്തരാഖണ്ഡില്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ടത്.

857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ വിഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് കോടതി ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ഈ നിര്‍ദേശം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിരുന്നു. 

എന്നാൽ ഈ നിരോധനം ഫലപ്രദമായില്ലന്നാണ് കണക്കുകൾ തെളിയിക്കുന്നത്.  827 വെബ്‌സൈറ്റുകള്‍ നിരോധിച്ചത് കൊണ്ട് മാത്രം പോൺ നിരോധനം സാധ്യമല്ലെന്നാണ് ഐടി വിദഗ്ദരുടെ അഭിപ്രായം. ഇതിനെ മറിക്കടക്കാനുള്ള മറ്റ് മാർഗങ്ങളും ഓൺലൈൻ ലഭ്യമാണ്. അതിനാൽ പോണ്‍ നിരോധിക്കുകയല്ല കുറ്റകൃത്യങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗമെന്ന് വിദഗ്ദര്‍ പറയുന്നു. കുറ്റവാളികള്‍ക്ക് ഭരണഘടന ​ഉറപ്പാക്കുന്ന ശിക്ഷ വൈകിപ്പിക്കാതെ നല്‍കണം എന്നതാണു ഇത്തരം സംഭവങ്ങൾ തടയാനുള്ള മാർഗമെന്ന് വിദഗ്ദരുടെ അഭിപ്രായം.

MORE IN INDIA
SHOW MORE