കോൺഗ്രസ് മാവോയിസ്റ്റുകളെ സംരക്ഷിക്കുന്നെന്ന് മോദി; തിരിച്ചടിച്ച് രാഹുലും

modi-rahul
SHARE

ഛത്തീസ്ഗഡിനെ മാവോയിസ്റ്റുകളില്‍നിന്ന് മോചിപ്പിക്കുമെന്ന് സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മറുവശത്ത് അര്‍ബന്‍ മാവോയിസ്റ്റുകളെ സംരക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഛത്തിസ്ഗഡിലെ ജഗ്ദല്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  

ഛത്തിസ്ഗഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ നോട്ടുനിരോധനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. നോട്ടുനിരോധനത്തെ തുടര്‍ന്ന് ബാങ്കുകള്‍ക്കുമുന്നില്‍ ഒരു കള്ളപ്പണക്കാരനെപോലും ക്യൂനിന്ന് കണ്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരെ മാത്രമാണ് കണ്ടത്. നീരവ് മോദിയും വിജയ് മല്യയും മെഹുല്‍ ചോക്സിയുമൊക്കെ ജനങ്ങളുടെ നികുതിപ്പണവുമായി മുങ്ങിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

MORE IN INDIA
SHOW MORE