മധ്യപ്രദേശിന്റെ നടുവൊടിച്ച് നോട്ട് നിരോധനം: തിരിച്ചടി ഭയന്ന് ശിവരാജ് സിങ് ചൗഹാൻ

mp
SHARE

മോദി സർക്കാരിന്റെ നോട്ട് നിരോധനത്തിനുള്ള മറുപടി മധ്യപ്രദേശിലെ ജനങ്ങൾ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു നൽകുമോ?  നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം ഇന്നു കടന്നു പോകുമ്പോൾ, വോട്ടർമാർ ആ ദുരിതകാലം മറന്നു പോകണേ എന്നാണ് ബി.ജെ.പിയുടെ പ്രധാന പ്രാർഥന.   

മുഗാലിയ ചാപ് എന്ന ഗ്രാമമാണിത്. മധ്യ പ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് വെറും 15 കി.മീ. ദൂരം.നഗര കേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പ് കോലാഹലമൊന്നും ഇവിടുത്തുകാരെ സ്വാധീനിച്ചിട്ടേയില്ല.

തുച്ഛമായ ദിവസക്കൂലിയെ ആശ്രയിച്ചാണ് മിക്കവാറും കുടുംബങ്ങൾ ജീവിക്കുന്നത്. ദിവസം 150 രൂപ മുതൽ 200 രൂപ വരെയാണ് വേതനം. കൈമാറാൻ നോട്ടുകൾ ഏറെയില്ലാത്ത ഈ ജീവിതങ്ങളുടെയും ഗ്രാമങ്ങളുടെയും നടുവൊടിച്ചു. കളഞ്ഞു നോട്ടു നിരോധനം. പ്രാദേശിക വ്യാപാരികൾ നിലംപരിശായി, ചെറുകിട വ്യവസായങ്ങൾ നിശ്ചലമായി.നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികത്തിനൊപ്പമെത്തിയ ദീപാവലിക്കു പോലും വിപണിയോ സമ്പദ് വ്യവസ്ഥയോ ആഘാതത്തിൽ നിന്നു കരകയറിയില്ല.' 

ഗ്രാമീണരുടെ വേതനവും വരുമാനവും തകർത്തു കളഞ്ഞത് കേന്ദ്ര സർക്കാർ തീരുമാനമാണെങ്കിലും തിരിച്ചടി പേടിക്കുന്നത് ശിവരാജ് സിങ് സർക്കാരാണ്.

MORE IN INDIA
SHOW MORE